ചിത്ര.കെ.പി.

ആകാശങ്ങള്‍
മൊത്തമായും  ചില്ലറയായും
വില്‍ക്കപ്പെടും സര്‍ ,
പല രൂപത്തിലും നിറത്തിലും.
ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം സര്‍ .
പിന്നെ മാഡത്തിനിഷ്ടമുള്ള നിറം പറയു,
മഴവില്‍ നിറങ്ങളെല്ലാമുണ്ട്.
ഇഷ്ടമനുസരിച്ച് പുതിയ നിറക്കൂട്ടുകള്‍
വേണമെങ്കിലതും;
ഞങ്ങളുടെ സ്വന്തം  ആര്‍ട്ടിസ്റ്റുമാരുണ്ട്.
കുട്ടികള്‍ക്കിഷ്ടമാണെങ്കില്‍
നക്ഷത്രങ്ങളും ചന്ദ്രക്കലയുമൊക്കെ ഒട്ടിച്ചു തരാം സര്‍
രാത്രി നിലാവില്‍ കുളിച്ച് ശാന്തമായുറങ്ങാം.
ഉറപ്പ് തരാം, അത്രയ്ക്ക് മനോഹരമാണ് സര്‍
ഞങ്ങളുടെ നിലാവ്;
പകല്‍ പോലും  നിങ്ങള്‍ മയങ്ങാന്‍ തുടങ്ങും.
കാശൊരു പ്രശ്നമേയല്ല സര്‍
തവണകളായോ ഒന്നിച്ചോ  സൗകര്യം പോലെ.
പിന്നെ ഒന്നെടുത്താല്‍ ഒന്ന് ഫ്രീയാണ് സര്‍
അഞ്ച് വര്‍ഷം ഗ്യാരണ്ടിയും.
ഒരൊറ്റ വ്യവസ്ഥയേയുള്ളു  സര്‍
നിസ്സാരമെന്നു സാറിനു തോന്നാം.
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന
ആകാശത്തിന്‍റെ അതിരുകള്‍
(സൗജന്യമായി  തരുന്നതടക്കം)
നിശ്ചയിക്കുന്നത് ഞങ്ങളായിരിക്കും
ഞങ്ങളുടെ കസ്റ്റമര്‍ ഗ്രാഫ് കുതിച്ചുയരുകയാണ് സര്‍ .
കസ്റ്റമറുടെ സംതൃപ്തിയാണ് ഞങ്ങളുടെ സന്തോഷം.
എന്നാല്‍ പിന്നെ, ചീട്ടു കീറട്ടോ?

5 comments:

K G Suraj said...

' നിങ്ങള്‍ തിരഞ്ഞെടുക്കുന്ന
ആകാശത്തിന്‍റെ അതിരുകള്‍
(സൗജന്യമായി തരുന്നതടക്കം)
നിശ്ചയിക്കുന്നത് ഞങ്ങളായിരിക്കും..'
-----------------------------

" അധിനിവേശം.. കവിത..ചെറുത്തുനിൽപ്പ്‌.."

മനോഹരം..

എസ്‌.കലേഷ്‌ said...

nalla kavitha

എസ്‌.കലേഷ്‌ said...

nalla kavitha

ManzoorAluvila said...

കസ്റ്റമറുടെ സംതൃപ്തിയാണ് ഞങ്ങളുടെ സന്തോഷം.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന
ആകാശത്തിന്‍റെ അതിരുകള്‍
നിശ്ചയിക്കുന്നത് ഞങ്ങളായിരിക്കും

Good Wakeup call

പി എ അനിഷ്, എളനാട് said...

ഒന്നെടുത്താല്‍ ഒന്ന് ഫ്രീയാണ് സര്‍

കരിയാട് മാഷ്ടെ കവിതയിലെ വരിപോലെ
മിന്നലിന് ഒരിടി ഫ്രീ