കോലായ

മലയാള കവിതയുടെ ഏറ്റവും പുതിയ മുഖത്തെ വായനയുടെ വസന്തത്തിലേക്ക് എത്തിക്കുകയാണ് 'ആനുകാലിക കവിത'‌.
മലയാളിയുടെ ഇന്നത്തെ ജീവിതത്തെ സത്യസന്ധമായി തിരിച്ചറിഞ്ഞ്  പുതിയ രീതിയില്‍ അഭിസംബോധന ചെയ്യുന്ന പുതിയ തലമുറയെ ഒരുക്കിവെയ്ക്കുകയാണിവിടെ. കവിത അതിനുള്ള മാധ്യമമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്ന നല്ല എഴുത്തുകാരെ വായനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ആത്മാര്‍ഥമായ ഒരു ശ്രമം..

മാസത്തില്‍ മൂന്നു തവണ അപ്ഡേറ്റ് ചെയ്യുന്ന ആനുകാലിക കവിതയുടെ സുഗമമായ നടത്തിപ്പിനും വിജയത്തിനും എല്ലാവരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഒപ്പം കവിതകളും സ്വാഗതം ചെയ്യുന്നു.

...പ്രവര്‍ത്തകര്‍
ആനുകാലിക കവിത