സങ്കടം..
ഉള്‍ക്കടലിന്റെ കഷ്ണം..
പിഞ്ഞിക്കീറിയ കൊടുമുടികള്‍ ..
വാരിവിതറിയ നക്ഷത്രയാമകള് ..
എല്ലാം
തെരുതെരെ പരന്നുകിടക്കും
വീടിന്റെ ചില വാതിലുകളെ
പാതിരാകളിലി-
ളക്കികേറുമ്പോള് ...!
ഉള്വിതാനങ്ങള് ..
വേദനക്കരടികള് ..
ഓസീയാര്‍ ഗന്ധങ്ങള്‍ ..
അങ്ങിങ്ങായും ഒറ്റപ്പെട്ടും
തക്ഷശിലകള്‍ പൊളിച്ചടുക്കി
ചിതലു മേഞ്ഞും മറ്റും..
വനിതാ.., ഡെബോനയര്
ഫെമിന..ഔട്ട് ലുക്കില്‍
കണ്ണാലുഴിഞ്ഞ അനുഭൂതിപ്പരലുകള് ..
കവിളില്‍ വന്നിരിക്കും-
നീയുരിഞ്ഞെറിയുന്ന
പാന്റീസ് വനേസകള് ..
പാപ്പിയോണ്‍...
ഒടിയന്മാര്
അര്‍മാദിക്കും മോന്തായക്കൂട്..
അപ്പപ്പോള്‍
കണ്ടെത്തപ്പെടുന്ന
ദ്വീപസമൂഹങ്ങളില്‍
ധ്വജസംസ്ഥാപനാര്ത്ഥം
കപ്പലടുപ്പിക്കുന്നുണ്ട്
കിനാക്കളില്‍ ..
മലര്‍ന്നുതന്നെ
കിടക്കും
ഔപരീഷ്ടകം
മധ്യവേനലിനനുയോജ്യ-
മെന്ന സൈന്‍ബോര്‍ഡുകള്‍
പിന്നിട്ടുപറക്കും..
ശംഖുപുഷ്പശേഖരങ്ങള്
സഞ്ചിയിലടുക്കി
ഒടുവിലൊരു
കരയ്ക്കടിയലുണ്ട്..
''..കറുത്തമ്മാ..! ''
ഉള്‍ക്കടലിന്റെ കഷ്ണം..
പിഞ്ഞിക്കീറിയ കൊടുമുടികള്‍ ..
വാരിവിതറിയ നക്ഷത്രയാമകള് ..
എല്ലാം
തെരുതെരെ പരന്നുകിടക്കും
വീടിന്റെ ചില വാതിലുകളെ
പാതിരാകളിലി-
ളക്കികേറുമ്പോള് ...!
ഉള്വിതാനങ്ങള് ..
വേദനക്കരടികള് ..
ഓസീയാര്‍ ഗന്ധങ്ങള്‍ ..
അങ്ങിങ്ങായും ഒറ്റപ്പെട്ടും
തക്ഷശിലകള്‍ പൊളിച്ചടുക്കി
ചിതലു മേഞ്ഞും മറ്റും..
വനിതാ.., ഡെബോനയര്
ഫെമിന..ഔട്ട് ലുക്കില്‍
കണ്ണാലുഴിഞ്ഞ അനുഭൂതിപ്പരലുകള് ..
കവിളില്‍ വന്നിരിക്കും-
നീയുരിഞ്ഞെറിയുന്ന
പാന്റീസ് വനേസകള് ..
പാപ്പിയോണ്‍...
ഒടിയന്മാര്
അര്‍മാദിക്കും മോന്തായക്കൂട്..
അപ്പപ്പോള്‍
കണ്ടെത്തപ്പെടുന്ന
ദ്വീപസമൂഹങ്ങളില്‍
ധ്വജസംസ്ഥാപനാര്ത്ഥം
കപ്പലടുപ്പിക്കുന്നുണ്ട്
കിനാക്കളില്‍ ..
മലര്‍ന്നുതന്നെ
കിടക്കും
ഔപരീഷ്ടകം
മധ്യവേനലിനനുയോജ്യ-
മെന്ന സൈന്‍ബോര്‍ഡുകള്‍
പിന്നിട്ടുപറക്കും..
ശംഖുപുഷ്പശേഖരങ്ങള്
സഞ്ചിയിലടുക്കി
ഒടുവിലൊരു
കരയ്ക്കടിയലുണ്ട്..
''..കറുത്തമ്മാ..! ''
29 comments:
ശൈലന്റെ മറ്റൊരു സ്റ്റൈലന്‍ കവിത.
ഇതിന്റെ ആന്തരാര്‍ത്ഥം മുഴുവന്‍ മനസ്സിലാക്കാന്‍ കുത്തിയിരുന്നു വായിക്കേണ്ടി വരും.
നന്ദി ശൈലന്
ഒറ്റപ്പെടലിന്റെ വേദന വല്ലാതെ അനുഭവിപ്പിക്കുന്നു. കവിതയോ ജീവിതമോ അതോ ശൈലനോ എന്ന് വേര്‍തിരിക്കാന്‍ കഴിയാതെ. നല്ലതെന്നോ ചീത്തയെന്നോ പറയാനാവാതെ.
ഒറ്റപ്പെടലിന്റെ വേദന വല്ലാതെ അനുഭവിപ്പിക്കുന്നു. കവിതയോ ജീവിതമോ അതോ ശൈലനോ എന്ന് വേര്‍തിരിക്കാന്‍ കഴിയാതെ. നല്ലതെന്നോ ചീത്തയെന്നോ പറയാനാവാതെ.
nee thirichum marichum kavitha kodukkalleee
ചെറിയൊരു തിരുത്തുണ്ട്...
നക്ഷത്രയാമങ്ങള്" എന്നത്
നക്ഷത്രയാമകള്" എന്ന് വായിക്കുക..
(അതിനല്ലേ സാര്‍ അന്താരാഷ്ട്രമാര്‍ക്കറ്റ്..?
യാമങ്ങള്‍" ഒക്കെ
പണ്ടത്തെ കമ്പിപടങ്ങളില്
പണ്ടാരടങ്ങിപ്പോയില്ലേ..!!)
nazer...
u caught my cat..
thaanxzz!!!
ശൈലന്റെ വരികളിലുടെ ആദ്യമായാണ് ...
ഈ എഴുത്ത് ഇഷ്ട്ടമായി .....ചിന്തയും ..
ഭാവുകങ്ങള്‍
...: കറുത്തമ്മയല്ലാതെ മറ്റൊന്നും എനിക്ക് മനസിലായില്ല... :( നിന്റെ പണ്ടാരടങ്ങിയൊരു കവിത :...
പ്രിയപ്പെട്ട ശൈലന്
കവിതയില്‍ വന്ന തെറ്റില്‍ ഖേദിക്കുന്നു. തിരുത്തിയിട്ടുണ്ട്.
നന്ദി.
സങ്കടം..
ഉള്‍ക്കടലിന്റെ കഷ്ണം..
പിഞ്ഞിക്കീറിയ കൊടുമുടികള്‍ ..
വാരിവിതറിയ നക്ഷത്രയാമകള് ..
എല്ലാം
തെരുതെരെ പരന്നുകിടക്കും
വീടിന്റെ ചില വാതിലുകളെ
പാതിരാകളിലി-
ളക്കികേറുമ്പോള് ...!
ഔപരീഷ്ടകം
മധ്യവേനലിനനുയോജ്യ-
മെന്ന സൈന്‍ബോര്‍ഡുകള്‍
പിന്നിട്ടുപറക്കും..
സ്റ്റൈലവാ..............!!!!
..കറുത്തമ്മാ..!
ഈ വരി വീണ്ടും വായിക്കുന്നു
പുതിയ വാക്കുകള്‍
പുതിയ ജീവിതക്കുരിപ്പുകള്
എന്തായാലും നിന്റെ കവിത എനിക്കിഷ്ടം.
ഉള്വിതാനങ്ങള് ..
വേദനക്കരടികള് ..
ഓസീയാര്‍ ഗന്ധങ്ങള്‍ ..
ഇതുപോലെ.
പുതിയവ കുറിക്കുമ്പോള്‍ ഇത് പോലെ ലിങ്ക് അയക്കണം.
ഉഗ്രന്‍ കവിതയാണ് ശൈലന്
ഒറ്റവായനയില്‍ പിടികൊടുക്കരുത്
പിന്നെയും പിന്നെയും വായിക്കട്ടെ
(ക്ഷമയില്ലാത്തവര്‍ പോകട്ടെ)
ശിഥിലതയില് നിന്നിങ്ങനെ തെളിക്കുന്ന
ചിത്രങ്ങളാണ് ശൈലന് കവിതയുടെ സ്വാഭാവികത
രതിയുടെ ചായം പുരണ്ട, ഒറ്റപ്പെടലിന്റെ ചരിത്രമെന്ന്
ഈ കവിതയെ പറയട്ടെ
ആശംസകള്‍
മാധ്യമത്തില്‍ കഴിഞ്ഞ മാസം അച്ചടിച്ച് വന്ന താങ്കളുടെ കവിതയെ പൊടിതട്ടിഎടുത്താണല്ലേ ശൈലാ, പുതിയ കവിത ആക്കിയുള്ള ഈ അവതരണം. ബ്ലോഗു കിണറ്റിലെ തവള കുഞ്ഞുങ്ങളോട് എന്തുമാവാല്ലോ. അവര്‍ എന്തറിയുന്നു. ബ്ലോഗിന് വേണ്ടി ഈസിmade ആയി പടച്ചത് അല്ലാത്തതോണ്ട് ഉള്ള എല്ലാ പ്രശ്നങ്ങളും ഇക്കവിതക്ക് ഉണ്ട് താനും. പി. എ അനീഷ് പറഞ്ഞപോലെക്ഷമയില്ലാത്തവര് തല്ലിക്കൊല്ലും. ബ്ലോഗിലേക്ക് ഇറങ്ങും മുന്‍പ് കുറച്ചു എണ്ണയും സോപ്പും ഷാമ്പുവും ഒക്കെ കൂടെ കരുതാന്‍ നോക്കൂ..
kaviyennu ariyappedunnathilalla kaaryam...,kavithayiloode thirichariyappedunnathaanu....'kshama'yulla 4perkkidayil ninnu,kshamayillaattha valiyoru vibhaagatthinte ee paavam prathinithi.....pokatte...!
എഴുതി തൊലക്കുക എന്ന് കേട്ടിട്ടുണ്ട്
നേരിട്ട് കാണുന്നത് ആദ്യം.
ഈ കവിത ഒന്ന് വായിച്ചു കഴിഞ്ഞാൽ ആദ്യം തോന്നുക
സങ്കടം..
ഉൾക്കടലിന്റെ കഷ്ണം
എന്നല്ല
സങ്കടം..
ഉൾക്കടലിന്റെ കുഷ്ടം എന്നാണ്.
ഭാഷയിൽ രതി കേന്ദ്രിക്രിതമായ കവിതകൾ ഉണ്ടാകുന്നതു ഇതാദ്യം ഒന്നും അല്ല. വൈശിക തന്ത്രം മുതൽ ചന്ദ്രോത്സവം ,ഉണ്ണുനീലി,ചെറിയച്ചി ഇങ്ങനെ വെണ്മണി കവികളിലൂടെ പരന്നൊഴുകി ചങ്ങപുഴയും ജി യും അയ്യപ്പപണിക്കർ ഉം
ആറ്റുരും k r ടോണി യും തുടങ്ങി നിരവധി കവിത ചാലുകൾ ഒഴുകിചെർന്ന ഈ ശാഖയിൽ അമേദ്യം കലക്കുകയാണ് ഈ കവിത. കാമശാസ്ത്രം മുന്നിൽ വെച്ച് പദങ്ങൾ പടച്ചു വെക്കുകയല്ല ഇവരാരും ചെയ്തത്. അതുകൊണ്ട് തന്നെ
കാലങ്ങൾ കഴിഞ്ഞിട്ടും ഈ കവിതകൾ മരിക്കാതെ കാലത്തേ അതിജീവിക്കുന്നു.
വനിതാ.., ഡെബോനയർ
ഫെമിന..ഔട്ട് ലുക്കിൽ
കണ്ണാലുഴിഞ്ഞ അനുഭൂതിപ്പരലുകൾ ..
കവിളിൽ വന്നിരിക്കും-
നീയുരിഞ്ഞെറിയുന്ന
പാന്റീസ് വനേസകൾ ..
പാപ്പിയോൺ...
കുറെ ഐറ്റംസ് ഇറക്കി വെച്ചാൽ കവിതയാകുമോ? കവിത്വം ഉണ്ടാകുമോ? പാപ്പിയോൺ എന്ന അനുഭവ തീച്ചൂളയിൽ നിന്നുയർന്നു വന്ന മഹത്തായ പുസ്തകത്തിന്റെ പേര് ദുഷിപ്പിച്ചു എന്ന കീർത്തി നിലനില്ക്കുകയും ചെയും.
shyla നിന്റെ ഈ കവിതയ്ക്ക് സ്തുതി പാടുന്നവർ നിന്റെ ഉള്ളിലെ കവിയെ നശിപ്പിക്കുകയാണ്.
--
ജസ്റ്റിൻ said...
ശൈലന്റെ മറ്റൊരു സ്റ്റൈലൻ കവിത.
ഇതിന്റെ ആന്തരാർത്ഥം മുഴുവൻ മനസ്സിലാക്കാൻ കുത്തിയിരുന്നു വായിക്കേണ്ടി വരും
ആന്തരാർത്ഥം????
---
nirmala said...
ഒറ്റപ്പെടലിന്റെ വേദന വല്ലാതെ അനുഭവിപ്പിക്കുന്നു. കവിതയോ ജീവിതമോ അതോ ശൈലനോ എന്ന് വേർതിരിക്കാൻ കഴിയാതെ. നല്ലതെന്നോ ചീത്തയെന്നോ പറയാനാവാതെ
വെറും സ്തുതിപാടൽ ..............!
---
പുതു കവിത said...
nee thirichum marichum kavitha kodukkalleee
ഇത് സത്യം ആവാം.
---
പ്രവാസം..ഷാജി രഘുവരൻ said...
ശൈലന്റെ വരികളിലുടെ ആദ്യമായാണ് ...
ഈ എഴുത്ത് ഇഷ്ട്ടമായി .....ചിന്തയും ..
ഭാവുകങ്ങൾ
തമാശക്കാരൻ
---
...: അപ്പുക്കിളി :... said...
...: കറുത്തമ്മയല്ലാതെ മറ്റൊന്നും എനിക്ക് മനസിലായില്ല... :( നിന്റെ പണ്ടാരടങ്ങിയൊരു കവിത :...
ബുദ്ധി ഇല്ലാത്ത അപ്പുക്കിളി സത്യമേ പറയു.
ഔപരീഷ്ടകം എന്താണെന്നു പോലും ഇവനറിയില്ല .
---
kattilanji.. said...
സങ്കടം..
ഉൾക്കടലിന്റെ കഷ്ണം..
പിഞ്ഞിക്കീറിയ കൊടുമുടികൾ ..
വാരിവിതറിയ നക്ഷത്രയാമകൾ ..
എല്ലാം
തെരുതെരെ പരന്നുകിടക്കും
വീടിന്റെ ചില വാതിലുകളെ
പാതിരാകളിലി-
ളക്കികേറുമ്പോൾ ...!
സ്നേഹപ്രകടനം
----
koppan said...
ഔപരീഷ്ടകം
മധ്യവേനലിനനുയോജ്യ-
മെന്ന സൈൻബോർഡുകൾ
പിന്നിട്ടുപറക്കും..
സ്റ്റൈലവാ..............!!
പൊതു കാര്യത്തിൽ എന്താ താല്പര്യം
----
..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ് said...
..കറുത്തമ്മാ..!
ഈ വരി വീണ്ടും വായിക്കുന്നു
എത്ര വായിച്ചാലും ഒന്നും സംഭവിക്കില്ല
---
Ramachandran said...
പുതിയ വാക്കുകള്‍
പുതിയ ജീവിതക്കുരിപ്പുകള്
എന്തായാലും നിന്റെ കവിത എനിക്കിഷ്ടം.
ഉള്വിതാനങ്ങള് ..
വേദനക്കരടികള് ..
ഓസീയാര്‍ ഗന്ധങ്ങള്‍ ..
ഇതുപോലെ.
പുതിയവ കുറിക്കുമ്പോള്‍ ഇത് പോലെ ലിങ്ക് അയക്കണം
മദ്യഗന്ധം
----
പി എ അനിഷ്, എളനാട് said...
ഉഗ്രന്‍ കവിതയാണ് ശൈലന്
ഒറ്റവായനയില്‍ പിടികൊടുക്കരുത്
പിന്നെയും പിന്നെയും വായിക്കട്ടെ
(ക്ഷമയില്ലാത്തവര്‍ പോകട്ടെ)
ശിഥിലതയില് നിന്നിങ്ങനെ തെളിക്കുന്ന
ചിത്രങ്ങളാണ് ശൈലന് കവിതയുടെ സ്വാഭാവികത
രതിയുടെ ചായം പുരണ്ട, ഒറ്റപ്പെടലിന്റെ ചരിത്രമെന്ന്
ഈ കവിതയെ പറയട്ടെ
ഒറ്റവായന അല്ല നൂറു വായന ആയാലും ഇതില്‍ ഉള്ളതലേ അനിഷേ കിട്ടു .
നല്ല കവിതകള്‍ വായിചിട്ടില്ലാത്തത് ആരുടേം കുഴപ്പം അല്ല. പൊയ് വായിക്കു . ഇതില്‍ സമയം കളയാതെ. ഒന്ന് പറയാതെ വയ്യ നിന്റെ ക്ഷമ അപാരം. ഡോണ മയൂരയുടെയും രോഷിനി സ്വപ്നയുടെ കവിതകള്‍ വായിക്കാന്‍ പരമ
യോഗ്യന്‍.
----
kavanad said...
ആശംസകള്‍
പാവം ആശസകളെ ഉള്ളു.
----
twin said...
മാധ്യമത്തില്‍ കഴിഞ്ഞ മാസം അച്ചടിച്ച് വന്ന താങ്കളുടെ കവിതയെ പൊടിതട്ടിഎടുത്താണല്ലേ ശൈലാ, പുതിയ കവിത ആക്കിയുള്ള ഈ അവതരണം. ബ്ലോഗു കിണറ്റിലെ തവള കുഞ്ഞുങ്ങളോട് എന്തുമാവാല്ലോ. അവര്‍ എന്തറിയുന്നു.
ബ്ലോഗിന് വേണ്ടി ഈസിmade ആയി പടച്ചത് അല്ലാത്തതോണ്ട് ഉള്ള എല്ലാ പ്രശ്നങ്ങളും ഇക്കവിതക്ക് ഉണ്ട് താനും. പി. എ അനീഷ് പറഞ്ഞപോലെക്ഷമയില്ലാത്തവര് തല്ലിക്കൊല്ലും. ബ്ലോഗിലേക്ക് ഇറങ്ങും മുന്‍പ് കുറച്ചു എണ്ണയും
സോപ്പും ഷാമ്പുവും ഒക്കെ കൂടെ കരുതാന്‍ നോക്കൂ..
എണ്ണയും സോപ്പും ഷാമ്പുവും മാത്രം പോര twin
വായിക്കുന്നവന്റെ നാണം മറക്കാന്‍ ഒരു കുരിയാണ്ടും കൊണ്ട് നടക്കട്ടെ.
---
Naser said...
kaviyennu ariyappedunnathilalla kaaryam...,kavithayiloode thirichariyappedunnathaanu....'kshama'yulla 4perkkidayil ninnu,kshamayillaattha valiyoru vibhaagatthinte ee paavam prathinithi.....pokatte...!
ഈ കവിത വായിക്കാന്‍ ക്ഷമ വേണമെന്ന് തെറ്റിദ്ദരിപ്പിച്ച എല്ലാ സുഹ്രത്തുകൾക്കു കുറ്റി ചൂലിന് അടി, അടി, അടി -:
ശൈലന്റെ കവിത തെളിയുറവ പോലെ ആണ്.ഓരോ വായനയിലും കടന്നു ചെല്ലുന്ന പുതിയ പുതിയ തിരിച്ചറിവുകള്‍. ആദ്യ വായനയില്‍ ഇതു വായനക്കാരനോട് തികച്ചും അടുക്കതിരിക്കുകയും പിന്നെ അകലതിരിക്കുകയുമാണ് പതിവ് . ഒരൊറ്റ വായനയില്‍ തള്ളികലയവുന്നതല്ല ശൈലന്റെ ഒരു കവിതയും. അമേദ്യം കലക്കുകയോ കുടിക്കുകയോ പല്ലുതേക്കാന്‍ എടുത്തു വെക്കുകയോ ചെയുന്നതിന് മുന്‍പ് godville ഒരു പുനര്‍ വായനക്ക് വിധേയന് (അടൂരിന്റെ അല്ല) ആവുന്നത് നല്ലതാണു.
പ്രിയ godville
താങ്കള്‍ സ്വന്തം അഭിപ്രായം കുറിക്കുക.
മറ്റുളളവരുടെ അഭിപ്രായത്തെ വിലയിരുത്താനോ ഖണ്ഡിയ്ക്കാനോ ശ്രമിയ്ക്കേണ്ടതില്ല
godville corp,താങ്കള്‍ എത്ര മാത്രം പാവമാണ്. ലോകത്തിലുള്ള സകലരും താന്‍ വായിക്കുന്ന പോലെ തന്നെ കവിത വായിക്കണമെന്നും ആസ്വദിക്കണമെന്നും വാശി പിടിക്കുന്ന പാവം വിഡ്ഢി.
ഇഷ്ടപ്പെടാഞ്ഞാല് കവിതകളെ വിമര്‍ശിക്കുന്നത് ന്യായം. കവികളെ വ്യക്തിപരമായി ആക്രമിക്കുന്നത് ബ്ലോഗിലെ ചിലരുടെ വിവരദോഷം. എന്നാല്‍ കവിതയ്ക്ക് കമന്റ് ഇടുന്നവരെ കൂട്ടായി പഴി പറയുന്ന രോഗത്തെ എന്താണ് വിശേഷിപ്പിക്കേണ്ടത്?
@godvi.....
എഴുതി തുലക്കല്‍ പ്രസ്ഥാനം എന്നൊരു പുതിയ കാവ്യശാഖക്ക് സ്കോപ്പുണ്ടോ സഖാവേ? എങ്കില്‍ അതിന്റെ ഉപജ്ഞാതാവാകാമായിരുന്നു...
അല്ല “godville corp” ന്ന്റെ പ്രശനം എന്താ.
തേങ്ങാവെള്ളം കുടിക്കാന്‍ വന്ന പട്ടിക്ക് തേങ്ങയുടെ വില അറിയേണ്ട ആവശ്യം എന്താണ്.
ചുമ്മാ കാടടച്ച് വെടി വയ്ക്കല്ലെ സഘാവെ.
ശൈലന് കവിതകളുടെ സ്റ്റൈല്‍ എന്നത് ബോധപൂര്‍വ്വം തന്നെ പറഞ്ഞതാണ്.
“ഇതിന്റെ ആന്തരാര്‍ത്ഥം മുഴുവന്‍ മനസ്സിലാക്കാന്‍ കുത്തിയിരുന്നു വായിക്കേണ്ടി വരും.“ എന്ന് ഞാന്‍ പറഞ്ഞതു തന്നെ ചെയ്യുക.
എന്നിട്ട് പലരും ആരോഗ്യപരമായി വിമര്‍ശിച്ചതു പോലെ വിമര്‍ശിക്കുക. ലോകത്തില്‍ താങ്കളെ പ്പോലെ ഉള്ള സുന്ദര വിഡ്ഡികള്‍ മാത്രം അല്ല ഉള്ളത്.
കവിതയെ ആരിയുന്നവരും, വിവരമില്ലാത്തവരും ഒക്കെ ഉണ്ടാകും. ഒരോരുത്തരും വായിക്കുന്നത് അവരവരുടെ അഭിരുചി അനുസരിക്കായിരിക്കും. എല്ലാവരെയും അംഗീകരിക്കാന്‍ പഠിക്കുക.
ബാക്കി പിന്നെ
പ്രിയപ്പെട്ട സഖാവ് ജസ്റ്റിന് വായിച്ചറിയുന്നതിന് jmj godville സ്നേഹപൂറ്വ്വം എഴുതുന്നത്.
കുത്തിയിരുന്ന് വായിക്കാന്‍ ഞാന്‍ താങ്കളെ പോലെ കക്കുസിലല്ല ജീവിക്കുന്നത്.
ഞാങ്ങാക്കടെ നാട്ടിലൊന്നുമില്ലേ, തേങ്ങാവെള്ളം കുടിക്കുണ പട്ടികള്‍.
അറിയാത്തോരെ കണ്ടാല്‍ ഒന്ന് കൊരയ്ക്കും എന്നിട്ടും പറ്റിയില്ലേല്‍ നല്ല കടിയും കൊടുക്കും. അതിപ്പോള്‍ പ്രതാനമാന്ത്രിയായാലും
...................
( ജസ്റ്റിന് said...
ധന്യയുടെ കവിതകളെ ഞാന്‍ പ്രണയിക്കുന്നു.
നന്ദി.
July 27, 2010 1:11 )
......................................
കവിത എന്താന്നോ, പ്രേമം എന്താന്നോ, അറിയാത്ത മോനായാലും കടിക്കും.
പിന്നെ എന്റെ വിമര്ശനത്തെപ്പറ്റി
ഞാന്‍ നിങ്ങളെ പോലെ അല്ല, ഇത്തിരി വ്യത്യാസം ഉണ്ടേ
ചോറ്തിന്നാണ് ജീവിക്കുണത്.
മനസ്സിലായില്ലേ?
ഇല്ലേല്, അടി അടി അടി -:
നന്ദി,നമസ്കാരം
kavitha assalaayi.. varikalkkidayil vaayikkathirikkatee.. nalla kavitha.. anumodanangal..
Dear JMJ,
താങ്കളോട് ഞാന്‍ അദ്യം ചോദിച്ച ചോദ്യം തന്നെ ആവര്‍ത്തിക്കുന്നു.
കവിത വായിക്കാന്‍ വന്നാല്‍ അതു വായിച്ചിട്ട് അഭിപ്രായം പറഞ്ഞിട്ടു പോകുക. അല്ലാതെ അഭിപ്രായം പറഞ്ഞവരെ ചൊറിയാന്‍ നില്‍ക്കണ്ട.
ആരോപണ പ്രത്യാരോപണങ്ങള്‍ക്കുള്ള ഒരു വേദിയാക്കാന്‍ ഇവിടം ഞാന്‍ ഉദ്ധേശിക്കുന്നില്ല.
ചോറ് തിന്നുമ്പോള്‍ വേവ് നൊക്കുന്നത് നന്നായിരിക്കും.
Post a Comment