പൊരുള്‍

സന്തോഷ്‌ അലക്സ് 














ഉദയസൂര്യനില്‍
നിന്‍റെ ലംബമായ നിഴല്‍ കണ്ട്
ഞാന്‍  മൗനമായിരുന്നു.

എങ്ങും നിശബ്ദത
എവിടെയോ ഒരു ഊമക്കുഞ്ഞ്
സംസാരിക്കുവാന്‍ തുടങ്ങുന്നു.

മൗനമായ രാവില്‍
നീ പടം വരയ്ക്കേണ്ട
ഉദയസൂര്യനെ ചുംബിച്ചുകൊണ്ട്
ഞാന്‍ നിന്‍റെ പടത്തിന്റെ പൊരുള്‍
മനസ്സിലാക്കും.

പ്രിയേ
നിശബ്ദമായ വാക്കുകളില്‍
ഒരു പ്രകാശവലയമുണ്ട്.
നീ എന്നോട് മിണ്ടാതിരിക്കുമ്പോള്‍
ചൂട്ടു കത്തിച്ചു മുന്നേറുന്ന
ജാഥയുടെ പൊരുള്‍
ഞാനറിയുന്നു.

5 comments:

jain said...

ee kavitha kollam

jain said...

ee kavitha kollam

അനൂപ്‌ .ടി.എം. said...

kavithayum..chithrangalum nannayi..

Unknown said...

its really touching poem..i like it

Anuvad said...

thank u jain, anoop, snoy j and satheesh .