കിനാവില്ക്കണ്ട വീടിന്റെ
ജനാലായ്ക്കലൊരു കള്ളന്
അവന് കമ്പി വളയ്ക്കുന്നു
ജനാലായ്ക്കലൊരു കള്ളന്
അവന് കമ്പി വളയ്ക്കുന്നു
അകത്തേയ്ക്കു കടക്കുന്നു
അകത്തൊരു കിടക്കമേല്‍
ഒരുത്തിയുണ്ടുറങ്ങുന്നു
അവളുടെ കിനാവിലേ-
യ്ക്കവന് മെല്ലെ കടക്കുന്നു
അവള്‍ക്കുള്ളില്‍ കടന്നപ്പോള്‍
ഒരുത്തനുണ്ടുറങ്ങുന്നു
അവന് കാണും കിനാവിന്റെ
ജനല്‍പ്പാളി തുറക്കുന്നു
അവന്നുള്ളില്ക്കിടക്കുന്ന-
തവള്ക്കുള്ളില്ക്കിടക്കുന്നോ
രവന്തന്നെ; അവള്‍തന്നെ
അവളാര്, അവനാരെ-
ന്നറിയാതെ കുഴങ്ങുന്നു
അകമേത്, പുറമേതെ-
ന്നറിയാതെ കുടുങ്ങുന്നു.
17 comments:
ഈശ്വരാ ആകെ കുഴപ്പം ആണല്ലോ. ഇപ്പോള്‍ ഞാനാരാ എന്ന സംശയം ബാക്കി നില്ക്കുന്നു.
നന്ദി
ആശംസകള്‍
എന്നാ ആക കുഴക്കി കളഞ്ഞു ....
ആശംസകള്‍
വല്യ പുള്ളിയാ .. കള്ളന് !
കുടുങ്ങുമ്പോഴറിയുന്നു
കവിതതന്നകംപുറം
നേരെ വാ നേരെ പോ രസമില്ലാതാവുമ്പോള്
കമ്പിവളച്ചുള്ളില് കേറുന്നതുതന്നെ രസം...
കവിത രസിച്ചു...
...: ഗൊച്ചു ഗള്ളന്‍ :...
ആകെ കുഴങ്ങിയല്ലോ...! :-)
രസകരമായ കവിത..ഇഷ്ടമായി...!
കുഴങ്ങി
കള്ളനെ കുടുക്കിയതിന് അഭിനന്ദനങ്ങള്‍ .
രസമുണ്ട് വായിക്കാന്‍.
രസകരമായ കവിത...........ഒടുക്കം ഒരല്പം അവ്യക്തതയും.
ആശംസകള്‍
Gabriel García Márquez ന്റെ
I Sell My Dreams (Me Alquilo para Sonar)എന്ന കഥ ഓര്‍ത്തു പോവുന്നു.
അതിനു മുന്‍പും പിന്പുമായി ഒരുപാട് പേര് കൈവച്ചു നാശമാക്കിയ ഒരു വിഷയമാണിത്. രാമചന്ദ്രനെ പോലെ ഒരു സീനിയര്‍ കവിയില്‍ നിന്നും, ബ്ലോഗിലായാല് പോലും, ഇത്തരം മിമിക്രികളല്ല കവിതവായനക്കാര് പ്രതീക്ഷിക്കുന്നത്. ആരെയും കുറച്ചു കാണരുത്. ഗംഭീരം എന്ന് പറഞ്ഞു കമന്റ് ഇടുന്ന എട്ടോ പത്തോ പാവങ്ങള്‍ മാത്രമല്ല ഇതൊന്നും വായിക്കുന്നത്. (രാമചന്ദ്രന് ഒരു മോശം കവിയാനെന്നോ മുകളില്‍ കൊടുത്തത് മോശം കവിതയനെന്നോ ഒന്നും ആരും ഇനി ഇതിനെ വ്യാഖ്യാനിക്കാന്‍ മേനക്കെടെന്ടതില്ല.)
ഒരനുബന്ധകഥ:
മുഖം മൂടിയിട്ട് അകത്ത് കയറിയ കള്ളൻ ഒറ്റക്ക് കിടന്നുറങ്ങുന്ന സ്ത്രീയെ ഭോഗിച്ചു. അവർ അനുവദിക്കുകയും ചെയ്തു. മറ്റൊന്നും എടുക്കാതെ പുറത്തേക്ക് പോകുന്ന കള്ളനോട് അപ്പോൾ അ സ്ത്രീ പറഞ്ഞത്: ദുഷ്ടാ ആ മുഖമൊന്ന് കാണിച്ചിട്ട് പോ.
Kollaaam!
kallan...
പരസ്പരം പ്രതിഫലിപ്പിക്കുന്ന ൨ കണ്ണാടികള്‍ കണ്ടിട്ടുണ്ടോ? അതുപോലെ തോന്നി... സ്വപ്നത്തെക്കുറിച്ച് എഴുതുമ്പോള്‍ ഇങ്ങനെയാവാതെ വഴിയില്ല...
കുടുങ്ങിയത് കള്ളനോ, അതോ നമ്മളോ?
Post a Comment