വയലറ്റ്.
                               ധന്യാദാസ് ചില വൈകുന്നേരങ്ങള്‍
വയലറ്റ് പൂക്കള്‍ കൊണ്ട്
മൂടിക്കളയും
ഓര്‍മ്മകള്‍ മുഴുവന്‍.

നരച്ച യാത്രകളില്‍
നഷ്ടപ്പെട്ട
പച്ചപ്പിന്റെ നിഴലുകളാണ്
ലോഡ്ജിലെ ഒറ്റമുറിയില്‍
തളര്‍ന്നുവീണ
ബസ് ടിക്കറ്റുകള്‍ക്ക്.

അമ്മയെ
വായിച്ചുതീര്‍ത്തത്
ഒറ്റയിരുപ്പിനിരുന്നാണ്.
ഇളംവയലറ്റിലുള്ള
ഡയറിത്താളുകളില്‍ നിന്ന്
അമ്മ വന്നെത്താറുണ്ട്
ഇടയ്ക്കെങ്കിലും.

ഒഴിച്ചിട്ട പാതിസീറ്റില്‍
അതേ നിറത്തില്‍
അടുത്തിരുന്നത്
അമ്മ തന്നെയാവണം
പൂര്‍ത്തിയാവാത്ത
ഏതോ ചിത്രത്തിന്‍റെ
അടിക്കുറിപ്പ് പോലെ.

ഇപ്പോഴും
വിശ്വസിച്ചിട്ടില്ല
എഴുതിച്ചേര്‍ക്കുന്നതിനു മുന്നേ
അവരിറങ്ങിപ്പോയത്
വെള്ള പുതപ്പിച്ച
മൌനത്തിലേക്കായിരുന്നെന്ന്.

ആചാരങ്ങളുടെ
കട്ടത്തഴമ്പുകളില്‍ 
മരവിച്ചു കിടക്കുമ്പോഴും
കൊതിച്ചിട്ടുണ്ടാവില്ലേ
വയലറ്റ്പൂക്കള്‍ തുന്നിയ
ഒരു പുതപ്പെങ്കിലും.

ചില വൈകുന്നേരങ്ങള്‍
എന്നെയും
കൂട്ടിക്കൊണ്ടുപോവുന്നത്
അവിടേക്കുതന്നെയാണ് 
വെളുപ്പിന് മുകളില്‍
പലവട്ടം പുതപ്പിച്ചുകൊടുത്ത
അതേ വയലറ്റിന്റെ
ഓര്‍മകളിലേക്ക്.

26 comments:

പ്രവാസം..ഷാജി രഘുവരന്‍ said...

ചില വൈകുന്നേരങ്ങള്‍
എന്നെയും
കൂട്ടിക്കൊണ്ടുപോവുന്നത്
അവിടേക്കുതന്നെയാണ്
വെളുപ്പിന് മുകളില്‍
പലവട്ടം പുതപ്പിച്ചുകൊടുത്ത
അതേ വയലറ്റിന്റെ
ഓര്‍മകളിലേക്ക്..........
വാവേ ....ഈ വയലറ്റ് മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു ..
മനോഹരമായ വരികള്‍ ..
നല്ലൊരു വായന തന്നതിന് നന്ദി എന്ന വാക്കില്‍ ഒതുക്കുനില്ല ...
ഇഷ്ട്ടമായി ഒത്തിരി .....ഭാവുകങ്ങള്‍

ജസ്റ്റിന്‍ said...

ധന്യയുടെ കവിതകളെ ഞാന്‍ പ്രണയിക്കുന്നു.

നന്ദി.

anoop said...

ധന്യാ, നന്നായിട്ടുണ്ട്
ആശംസകള്‍

പി എ അനിഷ്, എളനാട് said...

നിറങ്ങള്‍ പലതായ് ധ്വന്യാത്മകമായ്
ആവിഷ്കരിച്ചിരിക്കുന്നു

ആശംസകള്‍

nirmala said...

നന്നായിരിക്കുന്നു ഈ വയലറ്റ്.

SumeshVasu said...

കുഞ്ഞേ ,,,, നന്നായിട്ടുണ്ട്

മയൂര said...

നിനവ്, നോവ്, നിറം, നഷ്ടം. ഇഷ്ടമെന്ന് മാത്രം പറഞ്ഞിട്ട് പോകുന്നു.

Anonymous said...

ഒത്തിരി കാര്യങ്ങള്‍ പറയാതെ പറയുന്നു ഈ വരികള്‍...

സോണ ജി said...

നഷ്ട വസന്തത്തിന്റെ നോവ് ഉണ്ട്. ആത്മാവില്‍ നിന്നിറങ്ങിയ വരികള്‍പോലെ... അസ്വസ്ഥമാക്കുന്നു...എന്റെ മനസ്സും.വയലറ്റ് നിറം സമന്വയിക്കുമ്പോള്‍ മാസ്മരികതപോലെ..........നന്നായി ധന്യകുട്ടി

SHYLAN said...

ഈ ലക്കത്തിലെ
അഭിരാമി നീ
തന്നെ ലുട്ടാപ്പീ ..!!

ഹഹഹ...

ചെലവു ചെയ്യണം എന്തായാലും.

ഒരു ഡസന്‍
violent/വയലറ്റ് ഷര്‍ട്ടുകള്‍
തന്നെ ആയിക്കോട്ടെ..

അല്ലെങ്കില്‍
വയലാറിലോ വയലയിലോ
മറ്റോ
ഒരു വയല് നിറയെ
violin ഗീതകങ്ങള്‍..

ഭാനു കളരിക്കല്‍ said...

നന്നായിരിക്കുന്നു

...: അപ്പുക്കിളി :... said...

...: ഒരു വയലറ്റ് നമസ്കാരം :...

എസ്‌.കലേഷ്‌ said...

ജീവിതത്തിന്റെ നിറം കൊണ്ട് വരച്ച കവിത
നന്നായി

kattilanji.. said...

ഒഴിച്ചിട്ട പാതിസീറ്റില്‍
അതേ നിറത്തില്‍
അടുത്തിരുന്നത്
അമ്മ തന്നെയാവണം
പൂര്‍ത്തിയാവാത്ത
ഏതോ ചിത്രത്തിന്‍റെ
അടിക്കുറിപ്പ് പോലെ.

bibin said...

ധന്യയുടെ കവിത ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു ....
വൈലറ്റ് ...........അഭിനന്ദനങ്ങള്‍ ...

കിരൺ said...
This comment has been removed by the author.
കിരൺ said...

നന്നായിട്ടുണ്ട് ആശംസകള്‍ ...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വയലറ്റ് പൂവിന്‍റെ മണം ,നിറം

നാടകക്കാരൻ said...

nalla kavitha

മുരളിക... said...

മികച്ചത്, തുടരുക ആശംസകള്‍

kavanad said...

ധന്യയുടെ കവിതകള്‍ എപ്പോഴും പുതിയ മാനങ്ങള്‍ ഉണ്ടാക്കാറുണ്ട്. ആസ്വാദകന്‍റെ പരിസരങ്ങളില്‍ നിന്നുകൊണ്ടു മനോഹരമായി സംവദിയ്ക്കുന്നു അവ. സന്തോഷം തോന്നുന്നു.

twin said...

ബ്ലോഗില്‍ കവിത ആസ്വാദനത്തിന്റെ നിലവാരവും മാനദന്ടവും മനസിലാക്കാന്‍ ഏറ്റവും പര്യാപ്തമാണ് ഇക്കവിതക്ക് വന്ന കമന്റുകള്‍. ആനുകാലികകവിതയുടെ അടുത്തലക്കം കഴിയുമെങ്കില്‍ അഞ്ചു പെണ്‍കുട്ടികളുടെ കവിതകള്‍ മാത്രമായി ഇറക്കുക. കമന്റുകളും ഹിറ്റുകളും പതിന്‍മടങ്ങായി അഭിവൃദ്ധിപെട്ടോളും.ആനുകാലിക കവിതയും ജനപ്രിയമാവും.

വിനു said...
This comment has been removed by the author.
വിനു said...

ശൈലന്‍ കുറെ മുന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞ 'അമ്മയുടെ ഓര്‍മ്മകളിലൂടെ' കവിത പോകുന്നു...!!
സ്വാനുഭവത്തില്‍ നിന്നും മാറി പരാനുഭവത്തിലൂടെ എഴുതപ്പെട്ട കവിത.

"എല്ലാവരും ഉണ്ടായിരുന്ന ഒരു നിറഞ്ഞ കുടുംബ വ്യവസ്ഥയില്‍ നിന്നും , പലപ്പോഴായി പലവിധത്തില്‍ , ഓരോരുത്തരായി കൊഴിഞ്ഞു പോയി ഒടുവില്‍ ഞാന്‍ മാത്രമായി മാറിയ ഒരു വീടാണ് എന്റേത് /ഞാന്‍!! ഒന്നരക്കൊല്ലത്തോളമായി ഏകാന്തതയുടെ അത്തിമരത്തില്‍ ഹൃദയവും തൂക്കിയിട്ടിരിക്കുന്നു അത്, ഓ. ഹെന്‍ട്രിയുടെ കഥയിലെ വരച്ചു വെക്കപ്പെട്ട അവസാനത്തെ ഇലയായി.. 2008 ഇല്‍ അമ്മ പോവും വരെ അത്തരം സെന്റിമെന്റ്സിനോടൊക്കെ എനിക്ക് പുച്ഛമായിരുന്നു. പക്ഷെ ഇപ്പോള്‍ ഇടയ്ക്കിടെ രാത്രികളില്‍ അമ്മ അമൂര്‍ത്തമായി വിരുന്നു വരും.. വിചിത്രമായ ഏതോ ഇടത്ത് അമ്മ പാര്‍ക്കുന്ന പുല്‍കുടിലിന്റെ ഒറ്റ മുറി കാണിച്ചു തന്നു കൊതിപ്പിക്കും..!"

godville corp said...

ജീവനില്ലാത്ത കവിതകള്‍ക്ക് ശ്വാസം ഇല്ലാത്ത കമന്റ്‌ ഇടുന്നത് ഒരു നേരം പോക്കാവാം.അതില്‍ കണ്ടെത്തുന്ന ആനന്ദത്തിന്റെ ആയുസ്സ് പുതിയ കവിത പോസ്റ്റ്‌ ചെയുന്ന നേരം അവസാനിക്കുന്നു. ചുള്ളിക്കാടിനു ശേഷം മലയാള കവിതയുടെ യുവത്വത്തിനു എന്ത് പറ്റി ?ജീവിക്കും എന്ന് ഉറപ്പുള്ള ഒരു കവിതയെങ്കിലും അയ്യപ്പനല്ലാതെ എഴുതിയിട്ടുണ്ടോ? കാരണം ഒന്നേ ഉള്ളു , സ്തുതിപാടല്‍ വൃന്ദങ്ങള്‍ നിങ്ങളുടെ കവിതയേയും കൊലക്ക് കൊടുക്കും. അല്ലേല്‍ നിങ്ങളുടെ കവിത നിങ്ങള്‍ തന്നെ പാടി മരിക്കും.

Sruthi said...

oro anuvilum vannu nirayunna ee chuvanna mazhayaanu kavitha...