ക്ലാസ് ഡയറി



















                                                                                        വിമീഷ് മണിയൂര്‍ 






ഡിസംബര്‍ ആറ്
പ്രതിജ്ഞയെടുത്തു 
അറബിമാഷ്‌
വെറുതെ 
ക്ലാസിനു പുറത്താക്കി 

മുബീന
മുഖം വീര്‍പ്പിച്ച് 
അറപ്പ് കാട്ടി
ഇന്റര്‍വല്ലിന് 
കുണ്ടടയില്‍ കൊണ്ടുപോയി
ഫൈസല്‍
കഴുത്തിനു കുത്തിപ്പിടിച്ചു.

ഉച്ചയ്ക്ക്
ഒറ്റയ്ക്കിരിക്കുമ്പോള്‍
അഖിലും നിഖിലും
ഓടിവന്നു
ഒരു കുറി തൊട്ടു തന്നു
എന്തുവന്നാലും വേണ്ടില്ല
നാളെമുതല്‍
ശാഖയ്ക്ക് പോകണം.

8 comments:

kavanad said...

ഉജ്ജ്വലമായ രചന. കാലികമായ കവിത. ഒരുപാടിഷ്ടമായി ഇത്.

ഭാവുകങ്ങള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹെയ്, ചുമ്മാ കള്ളംപറയല്ലേ.
ഇപ്പോള്‍ ക്വൊട്ടേഷന്‍ അല്ലേ,

കാശുകിട്ടിയാല്‍ ആര്‍ക്കും എന്തും ചെയ്യും ഈ സുകുമാരന്‍!

ശ്രീജിത്ത് അരിയല്ലൂര്‍ said...

vazhi pokkare ingane ilichu vaayikkalle...plssssssssssssssss...!!!vimeesh avante cheriya praayathinitakku ezhuthiya sakthamaaya raashtreeya kavithayaanu ithu...!!!enthilum chaari mootramozhikkunna chila naayakal blogilundu...!!!thankal angineyaavalle...!!!thankal veruthe thamaashichathaavaane vazhiyullu ennu vichaarichu itryum paranju nirthunnu...!!!

naakila said...

nalla kavitha vimeesh

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ശ്രീജിത്ത്,
എന്‍റെ ഇളി സമകാലീന സമൂഹത്തോടു മാത്രമാണ്.
അത് മനസ്സിലാകാതെ പോകുന്നൊ കമ്മന്‍റില്‍?
എങ്കില്‍ ഖേദിക്കുന്നു.

വിമീഷിനെ വായിക്കുന്നത് ആദ്യമായാണ്, പറഞ്ഞതുപോലെ കുറഞ്ഞ വരികളില്‍ വളരെ ശക്തമായ കവിത, ഇനിയും വായിക്കണം, വായിക്കപ്പെടണം.

രാജേഷ്‌ ചിത്തിര said...

കവിത...:)

ധന്യാദാസ്. said...
This comment has been removed by the author.
ധന്യാദാസ്. said...

ഇനിയങ്ങോട്ടുള്ള കാലം ആവശ്യപ്പെടുന്ന പ്രമേയങ്ങളിലൊന്ന്, എഴുത്തുകളിലൊന്ന്. ആശങ്കകള്‍ , തീര്‍പ്പിന്റെ പാലം കടന്നുകഴിഞ്ഞു. ഭീതിയുണ്ട് വായനയിലും അതിന്റെ യാതാര്‍ത്യത്തിലും. വക്കുടഞ്ഞു പോയ പ്രതിഷേധങ്ങളും പ്രതികരണങ്ങളും മുന്നറിയിപ്പുകളും ഉടച്ചു വാര്‍ക്കാന്‍, സങ്കീര്‍ണ്ണതകളിലൂടെ കവിതയെ സഞ്ചരിപ്പിച്ചേ മതിയാവൂ. ഇന്നിന്റെ ആവശ്യത്തെയും മുറിവിനെയും തൊട്ടറിഞ്ഞ കവിത. ആത്മാര്‍ഥമായ എഴുത്ത്. സങ്കീര്‍ണ്ണതകളിലൂടെ വികസിക്കുന്ന സൌമ്യമായ കവിത.
നന്ദി..
സ്നേഹപൂര്‍വ്വം ..