ഇസ്മയില്‍ മേലടി |
മുന്‍പിലുള്ള
സകല ആകാശങ്ങളെയും
വിഴുങ്ങുന്ന
പാലം
മുന്നോട്ടു നടക്കാതെ
തന്നിലേക്ക് തന്നെ
തിരിച്ചു വരുന്നു
വായില്‍ നിന്ന്
വെളിയില്‍ വരാത്ത വാക്കുകള്‍
കാതില്‍
വിത്ത് വിതയ്ക്കുന്നു
എവിടെയും എത്താത്ത
നോട്ടം
കണ്ണില്‍ തന്നെ
തറഞ്ഞു നില്ക്കുന്നു
ചലനശക്തി നഷ്ടപ്പെട്ട
കൈകള്‍
മനസ്സിന്റെ
നാല് ദിക്കിലേക്കും
നീളുന്നു.
സകല ആകാശങ്ങളെയും
വിഴുങ്ങുന്ന
പാലം
മുന്നോട്ടു നടക്കാതെ
തന്നിലേക്ക് തന്നെ
തിരിച്ചു വരുന്നു
വായില്‍ നിന്ന്
വെളിയില്‍ വരാത്ത വാക്കുകള്‍
കാതില്‍
വിത്ത് വിതയ്ക്കുന്നു
എവിടെയും എത്താത്ത
നോട്ടം
കണ്ണില്‍ തന്നെ
തറഞ്ഞു നില്ക്കുന്നു
ചലനശക്തി നഷ്ടപ്പെട്ട
കൈകള്‍
മനസ്സിന്റെ
നാല് ദിക്കിലേക്കും
നീളുന്നു.
5 comments:
നല്ല രസമുള്ള ബിംബങ്ങള്‍.
കവിത പണിയാവുന്ന ഉത്തരവും കഴുക്കോലുമായി...
ഇനി ആശാരിക്ക് വീടുപണിയാം.
kavitha nannayi.
നല്ല വരികള്‍\ചിതലരിക്കാതെ ജഡപിടിക്കാതെ
good.
kavitha nannayittundu
Post a Comment