സുനില്‍ ജോസ് |
ആരും കാണരുതേ
എന്ന പ്രാര്‍ത്ഥനയുണ്ടാവും
തിടുക്കത്തില്‍ ചില
മുന്‍കരുതലുകളൊക്കെ മറക്കും.
ചിതറിത്തെറിക്കും മുന്‍പേ
ഉള്ളിലോതുക്കും
ചിരി പോലും
ഉടുത്തുകെട്ടിനും
ചിത്രപ്പണികള്‍ക്കും ഉള്ളില്‍
തീരെ നിറംകെട്ട് കൗതുകം മങ്ങും.
തിരികെപ്പോകാനുള്ള വഴി മാത്രം
ഉള്ളിലൊരു തിരിനാളമാകും.
ചിലപ്പോള്‍ കാലടിയൊച്ചകള്‍ക്ക്
ഹൃദയതാളം പിന്നണിയാകും.
ഇരുട്ടും നിഴലും കൊണ്ട്
അളന്നുകൂട്ടിയതെല്ലാം
ഒരു മിന്നല്വെളിച്ചമോ
ഭയം തീണ്ടിയ നിലവിളിയോ
ചിതറിച്ചു കളയാം.
ഉടലുളി കൊണ്ട്
രാത്രി പകുത്ത്
ഉദയത്തിലേക്ക്
കുതിക്കുന്നതിനിടയില്‍
എന്നെയെങ്ങാന്‍
അതുവഴി കണ്ടാല്‍
കണ്ടില്ലെന്നു
നടിച്ചേക്കുക .
7 comments:
കവിതഇഷ്ട്ടമായി
നന്നായി
enginey ninney kandillannu nadikkum, kavithayeyum.
ITHUVAZHI VANNAVARKKUM..VAYICHAVARKKUM NANNI...
kavitha ishtappettu
sunil mashe nalla kavitha.
ഉടലുളി കൊണ്ട്
രാത്രി പകുത്ത്
ഉദയത്തിലേക്ക്
കുതിക്കുന്നതിനിടയില്‍
എന്നെയെങ്ങാന്‍
അതുവഴി കണ്ടാല്‍
കണ്ടില്ലെന്നു
നടിച്ചേക്കുക ....
ishTam aayi....
Post a Comment