ഒച്ചുകള്‍ വേഗം നടക്കുന്നു

ഡോ ശ്രീകല കെ വി

















ഇതു ആര്‍ക്കുവേണ്ടി എന്നറിയില്ല .
ഏതു പരകായപ്രവേശമെന്നും.

ആദ്യം വല്ല്ലാത്തൊരു പച്ച നിറമായിരുന്നു.
പിന്നെ അതു മാറി മാറി
ചുവപ്പു കൂടിയ ബ്രൌണ്‍ ആയി.

നിറത്തിലാണ്ട രണ്ടു ജീവികള്‍.
അവ്യ്ക്കു ചുറ്റും കമഴ്ത്തിയിട്ട ശബ്ദങ്ങള്‍.
എത്രയുണ്ടെന്നറിയാത്ത കോശ വിളികള്‍.

‘അവള്‍ എന്നെ സ്നേഹിക്കുന്നുണ്ടെടേ ..
ഞാന്‍ അവളേയും..‘ എന്നോടാണ്...

ഒറ്റശബ്ദം. 
അത് പുറകോട്ട് നീങ്ങി നീങ്ങി പോയി.
ചക്രങ്ങള്‍ വച്ച ഒരു പെട്ടിപ്പുറത്ത്  എകനായ്
അവന്‍ വലിയ വേഗതയില്‍ പിറകോട്ട് നീങ്ങി നീങ്ങി..


എന്നെ ഞാന്‍ കണ്ടത് ;
ഒരു പായല്‍ നിറഞ്ഞ ചതുപ്പു നിലത്തിന്റെ
നടുവില്‍ ഒറ്റപ്പെട്ട മരക്കുറ്റിയുടെ
മുകളില്‍ തല കുനിച്ചിരിക്കുന്നതായാണ്.

വിജനത. 
കറുത്ത ആകാശം .

മല്‍ത്സ്യകുഞ്ഞുങ്ങളുടെ പുളച്ചിലില്‍ ചെറിയ വട്ടത്തിലെ ഓളങ്ങള്‍.
നനവിന്റേയോ പഴമയുടേയോ ഗന്ധം.

അടിവയറ്റില്‍ നിന്നു ആല്‍മരം പോലെ പന്തലിച്ച
സ്നേഹം ....
മരണം കവിഞ്ഞു തലയ്ക്കു ചുറ്റും.....

അവിടെ ആരും വന്നില്ല പിന്നെ.
അകലെ മനസ്സുകള്‍ കൂട്ടിയിട്ട വന്‍ മലകള്‍.

ആരുടെ?.

അവരെല്ലാം പുറം തിരിഞ്ഞു നില്‍ക്കുന്നു.
അവിടെ ഇരുന്നു എല്ലാ സൂര്യാസ്തമയങ്ങളും കണ്ടു., കണ്ടു..,

ഞാനൊരു ചെറിയ ഒച്ചായി മാറി ....
മരക്കുറ്റിയില്‍ നിന്നും നനവാര്‍ന്ന ചതുപ്പിലേയ്ക്ക്  ഇഴയുകയാണ്.

ദൂരെ ഹിമാലയമുണ്ട്.
 താഴെ അഗാധതയും,
മുകളില്‍ നീലിമയും.

ഒച്ചുകള്‍ നടക്കുന്നു . അവ്യ്ക്കൊപ്പം ഞാനും.

6 comments:

ശ്രീജിത്ത് അരിയല്ലൂര്‍ said...

kavitha izhayunnilla...!!!

Jayesh/ജയേഷ് said...

കുഴപ്പമില്ല

sm sadique said...

ഒച്ചുകളെക്കാൾ വേഗത കുറഞ്ഞ് കുറഞ്ഞ് ഞാനും.

സാക്ഷ said...
This comment has been removed by the author.
സാക്ഷ said...

ന്നായി എന്ന് ഹൃദയപൂര്‍വം പറയുന്നു ,
കൂടെ ഒരു പെണ്ണെഴുത്തിലേക്ക്
ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നു

http://kulimury.blogspot.com/2010/11/blog-post.html

ഒന്ന് കയറിപ്പോകുക

സാക്ഷ said...

ന്നായി എന്ന് ഹൃദയപൂര്‍വം പറയുന്നു ,
കൂടെ ഒരു പെണ്ണെഴുത്തിലേക്ക്
ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നു

http://kulimury.blogspot.com/2010/11/blog-post.html

ഒന്ന് കയറിപ്പോകുക

--