പൊന്നുടയതേ

അജീഷ് ദാസന്‍ 




















ആ കാലത്തങ്ങയുടെ കാര്‍യാത്ര അത്രയും-
വേഗത്തിലായിരുന്നെന്ന് കേട്ടിട്ടുണ്ട് .
കാറിന്റെ സ്പീഡ് കുറഞ്ഞാല്‍ ,
പിന്‍സീറ്റിലിരിക്കുന്നയങ്ങ്-
ഡ്രൈവറുടെ പിടലിക്ക് കാലുമടക്കി 
തൊഴിക്കുമായിരുന്നെന്നും കേട്ടിട്ടുണ്ട് .
ഒരിക്കല്‍ ,
കക്കയത്ത് വെച്ചങ്ങയുടെ   
വണ്ടിക്കുമുന്നില്‍ ചാടിയചെക്കനെയൊരു-
പോറലുപോലുമേല്‍ക്കാതെ അത്ഭുതകരമായി
അങ്ങ് രക്ഷപെടുത്തി.
     പിന്നേയും അങ്ങ് 
     വേഗത്തില്‍ ,
     ഉയരത്തോടുയരത്തില്‍ 
ഇപ്പോള്‍ ?
അങ്ങയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള
ഈ യാത്ര തിരുവനന്തപുരത്തൂന്ന്‌ പുറപ്പെട്ടിട്ട്‌ 
പതിനെട്ടു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു.
എത്തേണ്ടിടത്താണേലെത്തിയിട്ടുമില്ല-
വേഗം കൂട്ടണോ കൂട്ടണോയെന്ന്
എനിക്കും മനസ്സിലൊരാശങ്കയുണ്ടേ...
വെറുമൊരു K.S.R.T.C.ഡ്രൈവറായ എനിയ്ക്ക് 
എന്തുചെയ്യാനാവും ...    
എന്തുചെയ്യാനാവും ...  
        എനിക്ക് പേടിയുമുണ്ട് 
        അങ്ങ് ചാടിയെഴുന്നേല്‍ക്കുമെന്നും 
        വിടെടാ വേഗം വണ്ടിയെന്ന്
        എന്‍റെ പിടലിക്ക് തൊഴിക്കുമെന്നും.
        അതാണ്‌ ഞാനിടക്കിടയ്ക്ക്
        അങ്ങയെതന്നെ തിരിഞ്ഞുനോക്കുന്നത്
        എന്‍റെ പൊന്നുടയതേ.....

5 comments:

പ്രവര്‍ത്തകര്‍ ‍, ആനുകാലികകവിത said...

വിടെടാ വേഗം വണ്ടിയെന്ന്
എന്‍റെ പിടലിക്ക് തൊഴിക്കുമെന്നും.
അതാണ്‌ ഞാനിടക്കിടയ്ക്ക്
അങ്ങയെതന്നെ തിരിഞ്ഞുനോക്കുന്നത്
എന്‍റെ പൊന്നുടയതേ...

എം.ആര്‍.വിബിന്‍ said...

ente ajeeshudayathe.... :)

Unknown said...

എന്റെ പൊന്നുടയതേ നല്ല തൊഴി ആയിരുന്നു ഈ വരികള്‍

swarthan said...

kuninhu poaya nattellukalude vineethavidheyathangalil kanghiram ruchippicha eeshwarabhakthanmarude onnaam theeyathikalil kanikkonna pookkan bhayannu virach baalakaithavanghale kizhakku thanne asthamippicha kaalathe ormippicha thinu orupi nndigraam

swarthan said...

kuninhu poaya nattellukalude vineethavidheyathangalil kanghiram ruchippicha eeshwarabhakthanmarude onnaam theeyathikalil kanikkonna pookkan bhayannu virach baalakaithavanghale kizhakku thanne asthamippicha kaalathe ormippicha thinu orupi nndigraam