ഊട്ടിയില്‍ ഒരു പ്രണയകാലത്ത്


എം.എസ്.ബനേഷ് 
സുന്ദരിയാണു നീ
യെങ്കിലും ക്ളോസറ്റില്‍
വെള്ളമൊഴിക്കാന്‍
മറന്നുവല്ലോ.

നിന്നിലെ വേണ്ടാത്ത
നിന്നെ നീ നന്നായി
നിര്‍ദ്ദയം കാണിച്ചു
തന്നുവല്ലോ.

ചന്ദനം ചാര്‍ത്തി നീ
നില്‍ക്കുന്ന നേരത്തും
ഇത്തരം ചിന്ത
പടരുമല്ലോ.

പുഞ്ചിരിച്ചാണു നിന്‍
കൃത്യം മറുപടി:
ശങ്കരാചാര്യരെ
വെല്ലുന്ന രീതിയില്‍
നിസ്സംഗശാസ്ത്രം
പഠിപ്പിച്ചില്ലേ.

അങ്ങനെ ബോധോ-
ദയത്തിന്റെ ശക്തിയില്‍
പിന്നെയും തല്പം
ചുളുങ്ങിയില്ലേ.

No comments: