വിരഹംഅമ്പിളി അന്ന മാര്‍ക്കോസ് 

നീ പറഞ്ഞായിരുന്നല്ലോ
ആര്‍ക്കും പങ്കു വെക്കെണ്ടാത്ത
കുറച്ചു സമയം കൊണ്ട് വരാം ഞാന്‍..
പള്ളിപ്പെരുന്നാളിനും വായനശാലയ്ക്കും
പഠിച്ച സ്കൂളിനും പകുത്തതില്‍
ശകലം മാറ്റിവെച്ചതല്ലാത്ത 
ഒത്ത ഒരു സമയം.


ഞാനൊരിയ്ക്കലും കണ്ടിട്ടില്ലാത്ത 
ആ സമയം താങ്ങി നടന്നാണോ
നിന്‍റെ മനസിത്ര കനത്തു പോയത്?