രാത്രിയോടുന്ന പഴയ തീവണ്ടിയൊച്ചയില്‍
ദാഹം പേറ്റുന്നു, കിതയ്ക്കുന്നു ലോകം
പിന്‍കര കാഴ്ചകള്‍ ...
കോടമഞ്ഞിന്റെ പെയ്തു തോര്‍ച്ചയിലേറ്റുന്മാദ
തീരവും ഇത്ര വേഗം നീ കടന്നോ ..?!
തൊട്ടുതഴുകിയോരോ മുടിയിഴകള്‍
തുടുത്തു രക്ത വര്‍ണ്ണചവികള്‍
കണ്ണടച്ചിമകൂപങ്ങള്‍ ..
ചെറുകാറ്റുപോലുമീ സാന്ദ്രമൌനത്തിനിടെ
അറിയാതെയൊരിക്കല്‍പ്പോലും
വരരുതെന്നാഗ്രഹിച്ചുവോ
നീയും ഞാനുമപ്പോള്‍ ..?!
ഈശ്വര കോപം സ്വപനം കണ്ട് ഭയന്ന-
സ്വസ്തയാമെന്റെ നിയന്ത്രണ നിശ്വാസം
ഒരു തലോടലിലെത്ര വേഗം
കൊളുത്തിട്ടടച്ചു നീ ..?!
വരും അടുത്ത ജന്മവും
നിന്നിലെത്താനീ ദൂരം
നിന്നിലെത്താനീ ദൂരം
താണ്ടുന്ന പഴയ പാളത്തിനൊപ്പം..
ഓരം തകര്‍ന്ന മണ്ണടിച്ചിലിലും
തുരങ്കം പൊളിഞ്ഞ ഭൂഗര്‍ത്താന്തരത്തിലും
സ്വപനം കണ്ടുറങ്ങാനൊരു പവിത്ര കൈ
നനഞൊട്ടിപ്പിടിച്ചെന്റെ മൂര്‍ദ്ധാവില്‍
താഴുകിയോ നീയപ്പോഴേക്കും..?!
2 comments:
പിന്‍കര കാഴ്ചകള്‍!!!
'appriya sathiyangalode agaadhamaayi samvedikkunne rachana. kaviyude toolika nischalamaakunnidathu vikshepanathinte sugandham, surajitheyyala
Post a Comment