ഗെയിം പ്ലേ

ഗാര്‍ഗി 
കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കരണ്ടു പോയി.

ഗേമില്‍ മൂന്നാമത്തെ ലെവല്‍ എത്തിയതായിരുന്നു.
ദുഷ്ടന്മാരെ വെട്ടിവീഴ്തുകയും
ദൂരെയുള്ളവരെ വെടിവയ്ക്കുകയും
ചെയ്യുകയായിരുന്നു.
മുള്‍ക്കൂട്ടങ്ങള്‍ ചാടിക്കടന്നും
കായല്‍ നീന്തിക്കടന്നും
നീണ്ട വഴികള്‍ പിന്നിടുകയായിരുന്നു,
എന്റെ നായിക.

അടുത്ത പെട്ടിക്കടയില്‍പ്പോയി
സിഗററ്റ് വാങ്ങി വരാം.
നന്നായി ഇരുട്ടിയിട്ടുണ്ടല്ലോ.

എന്നാലും,
ആ തിരിവില്‍ വച്ച്
അവള്‍ ചൈനീസ് വേഷം ധരിച്ച
മൂന്നുപേരെ ഒറ്റവെട്ടിന് കൊന്നത്
എനിക്കിഷ്ടപ്പെട്ടു.

സിഗററ്റ് വാങ്ങി തിരിഞ്ഞുനടന്നു.
ഹെല്‍മെറ്റിട്ട ഒരാള്‍
പഴയ സ്കൂട്ടറില്‍ എതിരേ വരുന്നുണ്ട്.
പെട്ടന്നുള്ള പിടച്ചിലില്‍ ഇടത്തേ മുലയേ
അയാള്‍ക്ക് കൈയ്യില്‍ക്കിട്ടിയുള്ളൂ.
എത്ര പെട്ടന്നാണ് സ്കൂട്ടറിന് വേഗം കൂടിയതും
അയാള്‍ മറഞ്ഞതും.

ഇങ്ങനെയും ഗേമുകളുണ്ട്.
ഏതു ലെവലെത്തിയാലും തീരില്ല ചിലപ്പോള്‍.

എന്നാലും,
ആ തിരിവില്‍ വച്ച് അവള്‍
ആ മൂന്നുപേരെ കൊന്നത്

No comments: