വെളിച്ചം വീഴും മുമ്പേ
അടിച്ചുവാരാന്‍ മാത്രമാണ്
പൂമുഖത്ത് വന്നിരുന്നത്
വാപ്പയെ തിരക്കിവരുന്നവരോട്
പാതിചാരിയ വാതിലിന്നു
മറവില്‍ നിന്നാണ്
സംസാരിച്ചിരുന്നത്
ആ ഉമ്മയാണ്
ഇപ്പോള്‍
ഇപ്പോള്‍
കണ്ടിട്ടുപോലുമില്ലാത്ത കുറെ
ആണുങ്ങളുടെ
നടുവില്‍ കിടക്കുന്നത്
നടുവില്‍ കിടക്കുന്നത്
ഉമ്മയിപ്പോള്‍
ആശ്വസിക്കുന്നുണ്ടാവും
എട്ടുവര്‍ഷം കഴിഞ്ഞാണെങ്കിലും
വാപ്പ അരികിലെത്തിയല്ലോ
ഞാനിപ്പോള്‍ തിരയുന്നത്
മൈലാഞ്ചിച്ചെടികള്‍ക്കിടയില്‍
ഒരാള്‍ക്കുകൂടി
കിടക്കാന്‍ ഇടമുണ്ടോയെന്നാണ്
കിടക്കാന്‍ ഇടമുണ്ടോയെന്നാണ്
ഉമ്മയെ
കെട്ടിപ്പിടിച്ചുറങ്ങിയിട്ട്
കെട്ടിപ്പിടിച്ചുറങ്ങിയിട്ട്
എനിക്ക് മതിയായിട്ടേയില്ല
16 comments:
വളരെ നല്ല കവിത.
ഒരു നൊമ്പരം മനസ്സിലുടക്കുന്നു.
വേദനിപ്പിക്കുന്നു...പലതും ഓര്‍മിപ്പിക്കുന്നു...
നല്ല കവിത...
nannayi
vedanayode
നെഞ്ചോട് ചേര്‍ത്ത് വെക്കട്ടെ ഈ മീസാന്‍ കല്ലുകള്‍.സ്വയം വാക്കായി എരിഞ്ഞു കവിതക്ക് ചൂട് പകരുന്നതിനോടൊപ്പം ജീവിതത്തെ ചേര്‍ത്തു വെക്കുന്നു ഈ കവിത.ആശംസകള്‍...
നാസ്സര്‍ കൂടാളി
േവദനയും നൊമ്പരവും അക്ഷരങ്ങളായി മാറിയ അനുഭൂതി....
ആശംസകള്‍........
...: വളരെ നന്നായി... വായിക്കുന്നതിനിടയിലെവിടെയോ ഒരു തുള്ളി കണ്ണുനീര് :...
നൊമ്പരപ്പെടുത്തുന്ന കവിത.നന്നായി.
kashtam.
സൂപ്പര്‍ ..........നന്മയുള്ള ...അമ്മയുടെ മണമുള്ള വരികള്‍ ...ഞാന്‍ സ്നേഹിക്കുന്നു ഈ വരികളെ ... നന്ദി
പലതും ഓര്‍മ്മിപ്പിക്കുന്ന നൊമ്പരം
ആശംസകള്‍
ഇഷ്ടം തോന്നിയ്ക്കുന്ന രചന..........തികച്ചും ഭാവസാന്ദ്രം.
ഖബറിസ്ഥാന് ഖമാരാ.....
നന്നായി.
നൂറു മാർക്ക്.
മരണം ഒരു പരമ സത്യമാണെന്ന് നാം പണ്ടേ പഠിച്ചു വെച്ചിട്ടുണ്ട്. പക്ഷേ അത് നമുക്കു ബോധ്യപ്പെടുന്നത് നമ്മുടെ പ്രിയപ്പെട്ടവർ മരിക്കുമ്പോൾ മാത്രമാണ്
അസ്സലായിരിക്കുന്നു ഈ കവിത...
നൊന്തു!
അക്ഷരങ്ങൾക്ക്
ഉമ്മയുടെ വിയർപ്പിന്റെ മണം!!
ഖബർ കണ്ണ് നിറച്ചു. മനസും.ആശംസകൾ
Post a Comment