മൂന്നു ചോദ്യങ്ങള്‍

        
നിന്നിലേക്ക് പുറപ്പെട്ട
എന്നിലെ ഉറവകളെ
വഴിയില്‍
ആരാണ് വെടിവെച്ചിട്ടത്..?

ഒടുവിലവള്‍ക്ക്
ഉറുമ്പുകള്‍ 

കാവലുണ്ടായിരുന്നുവോ
മാറിലെ
ചപ്പിയ വസന്തങ്ങളില്‍ ‍..?

ലക്ഷണമൊത്തൊരു
കവിതയല്ലയോ ശവം

3 comments:

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

എം.എന്‍.ശശിധരന്‍ said...

കവിത മനോഹരം. എന്നാല്‍, വീണ്ടും വീണ്ടും വായിക്കുമ്പോള്‍, അവസാന രണ്ടു വരികള്‍ കവിതയുടെ ഫ്രെയിമിനു പുറത്തേക്ക് തള്ളി നില്‍ക്കുന്നു എന്ന് തോന്നിപ്പോകുന്നു..
ആശംസകള്‍.

ധന്യാദാസ്.. നിന്നിലൂടെ നടന്ന്.. said...

ചോദ്യങ്ങള്‍ മൂന്നും ആത്മാവുള്ള കവിതയില്‍ കോര്‍ത്തപ്പോള്‍ വായനയും അതീവ ഹൃദ്യമായി. എന്ത് അഭിപ്രായം എഴുതണം എന്ന ചോദ്യം ബാക്കിയാവുന്നു.
നല്ല കവിതയ്ക്ക് നന്ദി..