ശില്പി
പണിയെന്തെന്നു ചോദിച്ചാല്‍
പാറപൊട്ടിക്കല്‍
അല്ലെങ്കില്‍
അതിന്റെ
കരിനീല തഴമ്പിളക്കല്‍
കൂടമെടുത്ത് കാറ്റത്ത് വീശിക്കൊട്ടി
ചീളായ്, കല്ലുചീളായ്
കല്ലുകള്‍
അതിന്റെ വഴി കണ്ടെത്തി.
പുല്‍ക്കാടുകളിലേക്ക് പറന്നവയുടെ
മൂളക്കം കേട്ട്
പച്ചനാമ്പുകള്‍ കുനിഞ്ഞുമാറി
പാറക്കെട്ടുവെള്ളത്തിലേക്ക് പറന്നവ
വൃത്തത്തില്‍
ഒരുവരി, ഇരുവരി കവിതകളെഴുതി പൊലിഞ്ഞു
ശില്പമായി വിടര്‍ന്നില്ല കല്ലുകളൊന്നും.
അതിന്റെ വേദന മനസ്സില്‍
കൊത്തുളികൊണ്ട് പണിയുന്നതിന്റെ രൂപം
മുഖത്ത് കൊച്ചതായി തെളിയുന്നുണ്ട്
ശില്പമായി വിടര്‍ന്നില്ല കല്ലുകളൊന്നും
രാത്രി
കൂടെക്കിടന്ന പെണ്ണുണര്‍ന്ന്
ജനാലയില്‍ തൊട്ടുനില്ക്കെ
കണ്ടു
ഒരു പകലിലും തനിക്കുപണിതെടുക്കുവാനാകാത്ത
കറുപ്പിന്റെ കൊത്തുപണി
Subscribe to:
Post Comments (Atom)
5 comments:
ശില്പഭദ്രതയുളള കവിത
ഗോത്രശില്പത്തിനു ശേഷം അത്രയും ഇഷ്ടം തോന്നിയത്
മരങ്കൊത്തികളെപോലെ
എല്ലാ കമ്പിലും കൊത്തികൊത്തിനോക്കുന്നു
പറന്നുപോകുന്നു.
കൊത്തിത്തീരുന്നേയില്ല...
രാത്രി
കൂടെക്കിടന്ന പെണ്ണുണര്‍ന്ന്
ജനാലയില്‍ തൊട്ടുനില്ക്കെ
കണ്ടു
ഒരു പകലിലും തനിക്കുപണിതെടുക്കുവാനാകാത്ത
കറുപ്പിന്റെ കൊത്തുപണി
ഒരു കവിതാ ശില്‍പം.. ഒതുക്കത്തോടെ വരച്ചിട്ടിരിക്കുന്ന വരികള്‍ ..
നന്ദി ..
നല്ല കവിത..
മനോഹരമായി കൊത്തി ഒരു കവിതാ ശില്‍പം :)
Post a Comment