ചരിത്രത്തിലേക്ക്

അഭിരാമി 

 

 

 

 

സ്കൂള്‍ വിട്ടു പോരുംവഴി
വരാന്തയില്‍
ചോറ്റുപാത്രമാണാദ്യം 
മറന്നുവെച്ചത്.

ക്ലാസിലെ ചുമരില്‍
ഉപ്പുരസമുള്ള മൂക്കൊലിപ്പും
അണ്ടിച്ചുനയും
മറന്നുവെച്ചു

പുളിച്ചുള്ളലിന്‍ 
എരിവു മാറാത്ത രാത്രികളില്‍
ഒരുപാട് സ്വപ്നങ്ങളെയും

ഏറെ കഴിഞ്ഞാണ്
കറിവേപ്പില മണമുള്ള
അമ്മയെ
കാലത്തിന്റെ
കരി പിടിച്ച ചിമ്മിനിയില്‍
മറന്നുവെച്ചത്.

പിന്നീടവയെല്ലാം
ഓര്‍ത്തെടുക്കുമ്പോള്‍
മറന്നുവെയ്ക്കാനുള്ളവയെ
ചിതലരിപ്പിച്ചുകൊണ്ട്
കാലം
ചരിത്രത്തിലേക്ക് നടന്നിരുന്നു

22 comments:

Satheesh Sahadevan said...

abhiraameee...fabulous writing style....ugran....ithilulla mattu kavithakalekkaal 10 iratti super...iniyum ezhuthanam...orupadu valiya aalaakanam....all the best...

പ്രവാസം..ഷാജി രഘുവരന്‍ said...

പിന്നീടവയെല്ലാം
ഓര്‍ത്തെടുക്കുമ്പോള്‍
മറന്നുവെയ്ക്കാനുള്ളവയെ
ചിതലരിപ്പിച്ചുകൊണ്ട്
കാലം
ചരിത്രത്തിലേക്ക് നടന്നിരുന്നു.......
അഭിരാമി .....ശരിയാണ് ....... കാലം ..ചരിത്രത്തിലേക്ക് നടന്നിരുന്നു ......
നന്നായിരിക്കുന്നു ...ഹൃദയസ്പര്‍ശം ..ആശംസകളോടെ ......

ഉല്ലാസ് said...

നല്ല കവിത

സന്തോഷ്‌ പല്ലശ്ശന said...

ദൈവത്തിന്‍റെ കൈയ്യൊപ്പ്‌ നേരില്‍ കാണുകയാണ്‌ അഭിരാമിയുടെ കവിതകളിലൂടെ.... ഈ കുഞ്ഞു മാലാഖയുടെ ഓരോ വാക്കിന്‍റേയും തൂക്കം എന്നെ വിസ്മയിപ്പിക്കുന്നു....

പ്രയാണ്‍ said...

ആശംസകള്‍ മോളു..............

ചിത്രഭാനു said...

ഒരുപാട് ഇഷ്ടായി

kavanad said...

എത്ര മനോഹരമായ കവിത. കറിവേപ്പില മണമുള്ള
അമ്മ..............നേരുള്ള കല്പന. കവയിത്രിയുടെ പേരു അന്വര്‍ത്ഥമാക്കുന്ന ശൈലി.

ഞാനിത് ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു.
ഭാവുകങ്ങള്‍.

ജീ . ആര്‍ . കവിയൂര്‍ said...

മനോഹരം ,ഇനിയും എഴുത്ത് തുടരു ,എല്ലാവിധ നന്മകളും നേരുന്നു

ശ്രദ്ധേയന്‍ | shradheyan said...

അഭിരാമി, ഇത് നിനക്ക് മാത്രം കഴിയുന്നത്!

purakkadan said...

വളരെ വളരെ നന്നായിരിക്കുന്നു അഭിരാമി.. ഇനിയും എഴുതുക ഒരുപാട്‌..

sreejithariyallur said...

abhirameee...ushaar...thutaruka...!!!ninne pratheekshichu ezhuthile uyarangal kaathirikkunnu...!!!

sweetymohan said...

വളരെ നല്ല കവിത ...മറന്നു വയ്ക്കപ്പെടാത്ത നന്മകള്‍ക്ക് ... ഒരുപാട് നന്ദി...

പി എ അനിഷ്, എളനാട് said...

അഭിരാമിയുടെ കവിതകള്‍ വായിച്ചിട്ടുണ്ട്

പിന്നീടവയെല്ലാം
ഓര്‍ത്തെടുക്കുമ്പോള്‍
മറന്നുവെയ്ക്കാനുള്ളവയെ
ചിതലരിപ്പിച്ചുകൊണ്ട്
കാലം
ചരിത്രത്തിലേക്ക് നടന്നിരുന്നു

ഇഷ്ടമായി

nirmala said...

ee kuttiye ellarumkoodi abhinandichu vashalakkumenna thonnunnath. avrge kavithaya mole ithu.nalla kavithakal ini varatte.

ഐ.പി.മുരളി|i.p.murali said...

അഭിരാമീ.
എല്ലാവിധ ഭാവുകങ്ങളും ..
തുടര്‍ന്നും എഴുതികൊണ്ടിരിക്കുക ...

രാജേഷ്‌ ചിത്തിര said...

കവിത വളരെ ഇഷ്ടമായി

സോണ ജി said...

vaaveeeeeeeee

ധന്യാദാസ്. said...

മാളൂട്ടീ..
നിറഞ്ഞ മനസ്സോടെയാണ് വായിച്ചു തീര്‍ത്തത്. ചുറ്റുപാടുകളില്‍ നിന്നും കണ്ടെടുത്ത കവിത. 'കറിവേപ്പില മണമുള്ള'അമ്മയുടെ ചിത്രം ഇത് വായിച്ചവരെ വേട്ടയാടിയിട്ടുണ്ടാവും എന്നുറപ്പാണ്. അരങ്ങിലും അണിയറയിലും മനപ്പൂര്‍വം മറന്നുവെച്ച പലതിലേക്കും വായനയെ കൈപിടിച്ച് കൊണ്ടുപോവുന്നുണ്ട് കവിത. കവിതയുടെ ശക്തിയും ഇതാണ്. മറക്കാന്‍ ശ്രമിക്കുന്നതിനെ ഓര്‍മ്മിപ്പിക്കും, അകന്നുപോയെന്നു കരുതിയതിനെ അടുപ്പിക്കും.

വീണ്ടും വീണ്ടും അടുപ്പിക്കുന്ന കവിതകളുമായി ഇനിയുമേറെ എഴുതുക. അക്ഷരങ്ങളിലൂടെ വിസ്മയം തീര്‍ക്കാന്‍ എന്നുമാവട്ടെ.

സ്നേഹത്തോടെ..
ചേച്ചി..

സൈനുദ്ധീന്‍ ഖുറൈഷി said...

മനോഹരമായ കവിത.
ദൈവാനുഗ്രഹമുള്ള കയ്യെഴുത്ത്.

വടക്കെപരിഭവം said...

വളരെ നല്ല കവിത

Muyyam Rajan said...

Very Good

Vivek Venugopal said...

ഓര്‍ത്തെടുക്കുമ്പോള്‍
മറന്നുവെയ്ക്കാനുള്ളവയെ
ചിതലരിപ്പിച്ചുകൊണ്ട്
കാലം
ചരിത്രത്തിലേക്ക് നടന്നിരുന്നു

ഇഷ്ടമായി
അഭിരാമീ.
എല്ലാവിധ ഭാവുകങ്ങളും ..
തുടര്‍ന്നും എഴുതികൊണ്ടിരിക്കുക