ലോക്കപ്പ്













പകല്‍ 
കത്തിയമര്‍ന്ന 
ഒരു കാര്‍ബോറൈസ്ഡ് 
തീപ്പെട്ടിക്കൊള്ളി 

ലോക്കപ്പിന്‍റെ
അകമുറിയില്‍
നിഴല്‍ വരച്ച വെളിച്ചം 
അരണ്ടത് .
വിരണ്ട കണ്ണിലേക്കു 
കനിവിന്റെ പന്തവുമായി 
ആരും വന്നില്ല.
കുറ്റസമ്മതം നടത്തി 
എരിഞ്ഞുനിന്നവനെ 
ചോദ്യങ്ങളുടെ 
മഴ കൊള്ളിക്കേണ്ടെന്ന് 
വിചാരിച്ചാവും.

മുന്നിലെ പച്ചിരുമ്പു കമ്പിയെ 
നാവിന്റെ വിരലാല്‍ തൊട്ടു
അസ്വാതന്ത്ര്യത്തിന്റെ 
തണുപ്പിനെ 
രസകോടികള്‍
തലച്ചോറിലേക്ക്‌ കൊണ്ടുപോയി 
കല്ലുചുമരില്‍ നിന്നും 
നിഴലുകള്‍ ഇറങ്ങി വന്നു.
ആയിഷാ ജട്ടിയുടെ 
ഇലാസ്റ്റിക്കിന്റെ,
ചേറുണങ്ങിയ
ലുങ്കിമുണ്ടിന്റെ പാടുകള്‍ 
നിഴലുകളുടെ കഴുത്തിനെ 
കറുപ്പിച്ചു.
ഒരു നിഴല്‍ 
എന്‍റെ കണ്ണിനുതാഴെ തൊട്ടു 
പുഴയെ വിരലാല്‍ വടിച്ചു 
പ്രഞയെ കരിങ്കല്‍മാറില്‍ 
ചേര്‍ത്തു.
പുഴ വീണ്ടും മുളച്ചു 
ഞാന്‍ കുളിച്ചു. 
അഴികളില്‍ ഹൃദയം വെച്ചു.
പാറാവുകാരന്‍ 
വിളക്കുമായ്‌ വന്നു.