യാത്രാമദ്ധ്യേ
യാദൃച്ഛികമായ്
കണ്ണില്‍ പതിഞ്ഞ ഗ്രാമത്തില്‍
ഒരു പെണ്‍കുട്ടിയുണ്ടാവാം.
സുന്ദരിയല്ലാതിരിക്കാം
അവള് .
അവള്‍ക്ക്
സുന്ദരിയായ ഒരു കൂട്ടുകാരിയുണ്ടാവാം.
അവള്
കൂട്ടുകാരിയുടെ വീട്ടില്‍
വിരുന്നു പാര്‍ക്കുന്നുണ്ടാവാം.
ഇവര്‍ പരസ്പരം
ഉടുപുടവകള്‍
മാറി ധരിക്കുന്നുണ്ടാവാം.
ഇവര്‍ക്ക്
എന്നും കാണാതിരിക്കാന്‍
പറ്റാതെയായിരിക്കാം.
യാത്രാമദ്ധ്യേ
കണ്ണില്‍ പതിഞ്ഞ ഗ്രാമം
ഇപ്പോള്‍ വിദൂരത്താണ്.
അവളുടെ
കൂട്ടുകാരിയുടെ വീട്
ഇപ്പോള്‍ കണ്ണു പതിഞ്ഞ
ഈ ഗ്രാമത്തിലാവാം.
കൂട്ടുകാരിയെക്കുറിച്ചോര്‍ത്തിരിക്കുകയാവാം
ഇപ്പോള്‍ അവള്.
അല്ലെങ്കില്‍
വിശാലമായ
പുല്‍മേടുകളെക്കുറിച്ച്!
ചിലപ്പോള്‍
ഇവര്‍
നിത്യവും
കൊരുക്കുന്ന
സ്ത്രൈണ
പുഷ്പങ്ങളെക്കുറിച്ച്.
8 comments:
വായിച്ചിട്ടുണ്ടല്ലോ ഈ കവിത
സെബാസ്റ്റ്യന്റെ ഒട്ടിച്ച നോട്ട് എന്ന സമാഹാരത്തില്‍ (2006 ല്‍ )
അപ്പോഴെങ്ങനെ പുതിയ കവിതയാകും? ആദ്യത്തെ പബ്ലിഷിങ്ങാകും?
നല്ല കവിത
പദ്മരാജന്റെ ദേശാടനക്കിളി കരയാറില്ല എന്ന സിനിമ ഓർമ്മ വരുന്നു.
അല്ല കൂട്ടുകാരികൾ ഇല്ലാതാവുന്നതാണോ എല്ലാറ്റിനും കാരണമാകുന്നത്.
മനോഹരം..
നമ്മുടെ തന്നെ ചിന്തകള്‍...
പുഷ്പങ്ങളുടെയും വേരും
വളര്‍ന്ന ചട്ടിയിലെ മണ്ണിന്റെ ഊരും
ചോദിക്കുന്ന ഒരു കാലത്ത് സൗഹൃദങ്ങല്ക്കെവിടെ സ്ഥാനം...
കവിത നന്നായി
കവിത കൊള്ളാം. എന്നെപ്പോലെയുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ അല്പം വിഷമം
നന്ദി.
അനീഷ് പറഞ്ഞത് പോലെ പഴയതാണോ ഇത്. ഞാന്‍ വായിച്ചിട്ടില്ല എങ്കിലും.
പക്ഷങ്ങള്‍ ഇല്ലാതെ പറയുന്നത്
Post a Comment