ജീവന്റെ വാഗ്ദാനം
പാറ്റയും
വിളക്കും
പ്രണയത്തെപ്പറ്റി
വിനിമയം ചെയ്തത്രയും
താഴെവെച്ച
പാത്രത്തിലെ വെള്ളത്തില്‍
ശേഖരിക്കാന്‍ നാം കാണിച്ച ശ്രമത്തെ
രാത്രി പരിഹസിച്ചുകൊണ്ടിരുന്നു.

പകരം
നിലത്താകെ
ചിറകുകള്‍ കൊണ്ടു
പ്രാചീനമായ ഏതോ ലിപിയില്‍
അവരെഴുതിയിട്ടത്
നമുക്ക് മനസിലായതുമില്ല.

'ജീവനില്‍ കുറഞ്ഞ
ഒരു വാഗ്ദാനവുമില്ല പ്രണയത്തില്‍ '
എന്നത് അതിലെ
ആദ്യവാക്യമായിരുന്നിട്ടും
.

15 comments:

soul said...

good

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കവിത തുടിക്കുന്ന കവിത.

രാജേഷ്‌ ചിത്തിര said...

പ്രണയത്തിന്റെ ലിപിയ്ക്കുമപ്പുറം...

നന്നായി

ഉല്ലാസ് said...

നന്നായിരിക്കുന്നു

ഹാരിസ്‌ എടവന said...

കവിതയാവുന്ന കവിത

anoop said...

അതെ ജീവനില്‍ കുറഞ്ഞ
ഒരു വാഗ്ദാനവുമില്ല പ്രണയത്തില്‍..!

സോണ ജി said...

asalamum alaikkum ,

ജീവനില്‍ കുറഞ്ഞ
ഒരു വാഗ്ദാനവുമില്ല പ്രണയത്തില്‍
എന്നത് അതിലെ
ആദ്യവാക്യമായിരുന്നിട്ടും .ഇത് നേരാണ്...കവേ...! ആധുനിക ലിപിയില്‍ കോറിയിട്ടാലും മനസിലാകുമോ ......?

Geetha said...

Wah.... Very nice

സ്മിത മീനാക്ഷി said...

നല്ല കവിത

എന്‍.ബി.സുരേഷ് said...

ഷഡ്പദങ്ങൾക്ക് വേണ്ടി പോരാടാൻ നമുക്ക് സമയമില്ല എന്ന് മാർക്സ് പണ്ടേ പറഞ്ഞിട്ടുണ്ടല്ല്ലോ.

കുസുമം ആര്‍ പുന്നപ്ര said...

പകരം
നിലത്താകെ
ചിറകുകള്‍ കൊണ്ടു
പ്രാചീനമായ ഏതോ ലിപിയില്‍
അവരെഴുതിയിട്ടത്
നമുക്ക് മനസിലായതുമില്ല.

നന്നായിരിക്കുന്നു...ഈ വരികള്‍

ജസ്റ്റിന്‍ said...

നല്ല കവിത.

വളരെ ലളിതമായ വരികളിലൂടെ ഒരു തത്വശാസ്ത്രം ചുരുളഴിയിക്കാന്‍ സ്രമിച്ചിരിക്കുന്നു. എന്നിലെ വായനക്കാരന് ഇഷ്ടമായി.

ആയിരത്തിയൊന്നാംരാവ് said...

gr8

Ragesh Dipu said...

സ്വാതന്ത്രത്തില്‍ കുറഞ്ഞ ഒരു വാഗ്ദാനവുമില്ല പ്രണയത്തില്‍ എന്നൊരു വായനയും സാധ്യമാണ്... ചിലപ്പോള്‍ പാറ്റയും വിളക്കും തമ്മിലുള്ള പാരസ്പര്യം നമ്മെ അസൂയപെടുത്താറുപോലുമുണ്ട്.

Ragesh Dipu said...

സുരേഷേട്ടാ മാര്‍ക്സ് അവഗണിച്ച "ഷട്പധങ്ങള്‍" തന്നെയാണ് നമ്മുടെ പ്രശ്നം... ഏറ്റവും ചുരുങ്ങിയത് എന്‍റെ പ്രശ്നം...