മുഹമ്മദിന്റെ പേരില്‍
കൈ വെട്ടിമാറ്റപ്പെട്ടപ്പോള്‍
ജോസഫ് നേരിട്ടത്
രണ്ടു പ്രതിസന്ധികളായിരുന്നു.

1 . ഏത് കൈ കൊണ്ട് ഇനി
കൊട്ടുവടി പിടിക്കും?
വലം കയ്യില്ലാത്ത തച്ചനെ
ആരാ പണിക്കു വിളിക്കുക?

2 . ഖിയ്യാം നാള്‍ വിളംബരം ചെയ്ത്
ആകാശ വാതില്‍ തുറന്നു
വന്നിറങ്ങുമ്പോള്‍
വികലാംഗനായ തന്നെ
ആരാണു വകവെക്കുക?

തന്റെ പേരില്‍ ജോസഫിന്റെ
കൈ വെട്ടിമാറ്റപ്പെട്ടപ്പോള്‍
മുഹമ്മദും നേരിട്ടത്
രണ്ടു പ്രതിസന്ധികളാണ്.

1. ഗുരുവിന്റെ രൂപമായ്‌
പെയ്തിറങ്ങിയ കിതാബിന്റെ
ഏതുതാളിലാണ് താനിനി
ഗുരുദക്ഷിണയുടെ പുതിയ
മാനങ്ങള്‍ തേടേണ്ടത്?

2.ജിഹാദിനും ശഹീദിനുമിടയില്‍
ഇനി എപ്പോഴാണ് സ്നേഹത്തിന്റെ
പുതിയ പാഠങ്ങള്‍ പകര്‍ന്നേകുക?

6 comments:

padmachandran said...

നിതിന്‍
നീ
ഞെട്ടിച്ചു

K G Suraj said...

Simply superb..sharp..and contemporary ... Congrats.. keep on blasting..

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം... നന്നായി അവതരിപ്പിച്ചു.

കഷായക്കാരൻ said...

കൊടു കൈ........

പി എ അനിഷ്, എളനാട് said...

കാലികപ്രസക്തം എന്നൊക്കെ വെറുതെ പറഞ്ഞുപോകാവുന്നതല്ല
ഈ കവിത

ഷാജി അമ്പലത്ത് said...

nalla kavitha