ഒരേ വിരലുകള്‍  
വീണ്ടും വീണ്ടും...

മനം നൊന്ത കത്രിക
ഒരുനാള്‍ ഒളിച്ചോടാന്‍
തീരുമാനിച്ചു

പതുപതുത്ത മേഘങ്ങളെ
ചതുരങ്ങളാക്കുന്നതും 
പളപളാ മിന്നുന്ന പുഴകളെ
അളവു തെറ്റാതെ മുറിക്കുന്നതും
മഴയെ ഒരിഞ്ചു കനത്തില്‍
വെട്ടിയിടുന്നതും 
തളിരിലകള്‍ മുറിച്ച് 
കുഞ്ഞുങ്ങള്‍ക്ക്
കുപ്പായമുണ്ടാക്കുന്നതും
അന്നു രാത്രി 
കത്രിക സ്വപ്‌നം കണ്ടു.

പുലര്‍ച്ചേ
അലമാരിയില്‍ നിന്നും
ഓടിരക്ഷപ്പെട്ട കത്രിക
വഴിതെറ്റി എത്തിപ്പെട്ടത്
കൊടികള്‍ മാത്രം തയ്ക്കുന്ന
കടയിലായിരുന്നു.

ഓരോ കൊടികള്‍ മുറിക്കുമ്പോഴും
ഒരായിരം വാഗ്ദാനങ്ങള്‍ കേട്ടു
കൊലയും ചതിയും ഒരുങ്ങുന്നത് കേട്ടു
ഒരായിരം നിലവിളികള്‍ കേട്ടു
നിലയില്ലാത്ത കണ്ണീരു കണ്ടു.

അന്നാദ്യമായി തന്റെ വായ 
ചോര രുചിച്ചത്
കത്രികയറിഞ്ഞു.

4 comments:

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

പ്രിയ സലാം നിന്റെ കവിത കാണുമ്പോള്‍ ഞാനിന്നും കൂടാളി ഹൈ സ്കൂളിന്റെ ഗാന്ധി മന്ദിരം ഓര്‍ക്കുന്നു
ആകാശവാണിക്കു വേണ്ടി നിന്റെ കവിത റെക്കോര്‍ഡ്‌ ചെയ്ത രാത്രി ഓര്‍ക്കുന്നു

Umesh Pilicode said...

അന്നാദ്യമായി തന്റെ വായ ചോര രുചിച്ചത്കത്രികയറിഞ്ഞു.!!!

ആനുകാലികം
ആശംസകള്‍..!!

naakila said...

മൂര്‍ച്ചയുള്ള കവിത
നന്നായി

ഷാജി അമ്പലത്ത് said...

ishttamaayi