പുഴയുടെ
അടിവയറ്റിലേക്ക് മീനുകള്‍
കടിച്ചുവലിക്കുമ്പോള്‍
കരയിലേക്കവള്‍
എറിഞ്ഞുതന്നു
നിറഞ്ഞ രണ്ടു കണ്ണുകള്‍ .

ഇരുളിന്റെ
രണ്ട് ഓട്ടകളില്‍
ഞാനതെടുത്തുവെച്ചു.

ഇപ്പോള്‍

പുഴയ്ക്കു കുറുകെ
ഒരു പരല്‍മീന്‍
ചാടുന്നത് കണ്ടാല്‍ മതി,
ഒരു മുറിപ്പാട്ട്
ഓളങ്ങളില്‍ നീന്തി
തീരത്തടിയുന്നത് കണ്ടാല്‍ മതി,
അടര്‍ന്ന ഒരില
കാറ്റിന്റെ പടവുകള്‍
ഇറങ്ങുന്നത് കണ്ടാല്‍ മതി,
തൊട്ടാവാടിയുടെ
കണ്‍ പീലിയില്‍
ഒരു മഴയുടെ മിച്ചം
ഇറ്റുനില്‍ക്കുന്നത് കണ്ടാല്‍ മതി,
ഒഴുകിയിറങ്ങി
ഒരു പാവാടത്തുമ്പ്‌
മരപ്പടികളെ
മീട്ടുന്നത് കണ്ടാല്‍ മതി

എന്റെ കണ്ണ് നിറയാന്‍.

തിന്നുതീര്‍ത്തതുപോലെ
എന്നെങ്കിലും
മീനുകള്‍ ജലപ്പരപ്പിലവളെ
പണിതുയര്‍ത്തുമെന്നോര്‍ത്ത്
ദിവസവും ഞാന്‍
പുഴക്കടവില്‍ പോവാറുണ്ട്.

നിറയുവാന്‍ മാത്രം പഠിച്ച
ഈ കണ്ണുകള്‍ എനിക്കുവേണ്ട
എന്നവളോട് പറയണം.
ഇരുട്ടിന്റെ ഓട്ടകള്‍
തിരിച്ചു വാങ്ങണം.

6 comments:

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

രേണൂജീ ഇഷ്ടായി ഇരുട്ടിന്റെ ഓട്ടകള്‍
തിരിച്ചു കിട്ടും ഇരുട്ട്
നമുക്ക് വീണ്ടും ഓട്ടകള്‍ അടക്കാം
ഒന്നുമില്ലെങ്കിലും നമുക്കും പറയാല്ലോ
ഞാനും ഇരുട്ടോണ്ട് ഓട്ട അടചൂന്ന്

Umesh Pilicode said...

നല്ല വായന സമ്മാനിച്ചതിന് നന്ദി

എസ്‌.കലേഷ്‌ said...

നിറയുവാന്‍ മാത്രം പഠിച്ച
ഈ കണ്ണുകള്‍ എനിക്കുവേണ്ട
എന്നവളോട് പറയണം.
ഇരുട്ടിന്റെ ഓട്ടകള്‍
തിരിച്ചു വാങ്ങണം

aanju kondu ee varikal..
nalla kavitha..

Anonymous said...

nirayuvan maatram padicha aa kannukal, ath nirayunnath ninakku vendi maatramanengil...

vayikkan sughamulla kavitha.

naakila said...

ഹാ മനോഹരം എന്നല്ലാതെ
അല്ലേ

ഷാജി അമ്പലത്ത് said...

haaaaaa...super

congrats