വീടിനെ മറന്നേക്കൂ,
എന്നു നീ പറഞ്ഞപ്പോൾ
വീടിനെ മറന്നു.
പിറക്കുമെന്നു നിനച്ചിടാതെ
പടിയിറങ്ങി വന്നു.
നെഞ്ചിലെ ചുമരു
ചാരിയിരിക്കെ
ഒരു നോട്ടത്തിലായിരം
വാതിലുകൾ
കയറിയിറങ്ങി
നാമലഞ്ഞു.
റെയിൽപ്പാളത്തിനരികിലെ
വീട്.
മരണനാദം പോലെ
വഴികൾ..
കൂവിയും കരഞ്ഞും
പകലെല്ലാം
വെയിലുപൊള്ളിക്കുന്ന
പഴയ വീടിനെ
മറന്നു ഞാൻ..
പിന്നെ വീട് വച്ചു നാം
പുതുവീടെന്നു
നിശ്വസിക്കെ
ചുമരിറങ്ങി വന്നത്
പഴയ വീട്.
പിന്നെയും
പഴയ വീട്ടിൽ
മണ്ണപ്പം കളിച്ചു
നാം വളരുന്നു.
2 comments:
പുതുവീടെന്നു
നിശ്വസിക്കെ
ചുമരിറങ്ങി വന്നത്
പഴയ വീട്.
very nice
Good Poem
Post a Comment