Dr.T.N.സീമ.M.P

മറവി
സ്നേഹത്തിന്റെ മരണം...
വാക്കുകള്‍ ,സ്വപ്നങ്ങള്‍ ‍,സൌഹൃദങ്ങള്‍  
കാലത്തോടൊപ്പം അടക്കിയ കുടീരം ...
ഇടയ്ക്കിടെ തുറന്നു നോക്കാതിരിക്കുക .
പഴകിയ ഗന്ധം ഒന്നും തിരികെ തരുന്നില്ല .
ഓര്‍മ്മ ദിനങ്ങള്‍ കുറിക്കാതിരിക്കുക ;
അവ പരേതരുടെ  ബലി ദിനങ്ങളേക്കാള്‍ വ്യര്‍ത്ഥം

പെരുന്നാള്‍ക്കടയില്‍ നിന്ന് കുപ്പിവള,
പകരം കിട്ടിയ സ്ലേറ്റു പച്ച,
അയല്‍പക്കത്തെ അടുക്കള വിളമ്പിയ പായസം,
സ്വപ്നങ്ങള്‍ കൈമാറിയ ചെറു മിന്നല്‍ നോട്ടങ്ങള്‍ ,
തോട്ടിലെ മാനത്തുകണ്ണികളുടെ   ഇക്കിളിയില്‍ 
പൊട്ടി വിടര്‍ന്ന യൌവനം,
കൊലമരത്തിലെക്കു നടന്ന വിപ്ലവകാരിക്കായി
കണ്ണീര്‍ബലി തീര്‍ത്ത രാവുകള്‍ .....
കാലത്തോടൊപ്പം അടക്കിയ കുടീരം...
മറവി , 
സ്നേഹങ്ങളെല്ലാം പിന്‍വാങ്ങിയ കുഴിമാടം  ...

12 comments:

K G Suraj said...

' മറവി ,
സ്നേഹങ്ങളെല്ലാം പിന്‍വാങ്ങിയ കുഴിമാടം ... '

Sharp and touching...

the man to walk with said...

ishtaayi ..ormakalude kuzhimaadam

SHYLAN said...
This comment has been removed by the author.
SHYLAN said...

ദോഷം പറയരുതല്ലോ..
പല അംഗീകൃത കവികളെക്കാളും ബ്ലോഗര്‍മാരെകാളും ഭേദമാണ് സീമ.! !!












(( ഓ എന്‍ വി ക്കൊക്കെ
ജ്ഞാനപീഠം കിട്ടുന്ന
കാലമാണ് എന്നും
ഓര്‍ക്കേണ്ടിയിരിക്കുന്നു.. ))

ManzoorAluvila said...

ഓര്‍മ്മ ദിനങ്ങള്‍ കുറിക്കാതിരിക്കുക ;അവ പരേതരുടെ ബലി ദിനങ്ങളേക്കാള്‍ വ്യര്‍ത്ഥം

nice lines

ഉമ്മുഫിദ said...

Good one !

keep poeting !!!

www.ilanjipookkal.blogspot.com

Abduljaleel (A J Farooqi) said...

Really good I like this poem
wish you all the best our MP
Dr.Seema.

visit and comment.
http://prathapashali.blogspot.com/

ഫസല്‍ ബിനാലി.. said...

nannayi,
pala varikalum ere touching aayi thoanni

njaanum alishimers ezhuthi noakkiyirunnu
athivide
www.fazaludhen.blogspot.com

Sajeesh Narayan said...

really a haunting one... keep it up.

Sajeesh Narayan said...

really a haunting one... keep it up.

naakila said...

സ്നേഹങ്ങളെല്ലാം പിന്‍വാങ്ങിയ കുഴിമാടം

ചന്തു നായർ said...

വാക്കുകള്‍ ,സ്വപ്നങ്ങള്‍ ‍,സൌഹൃദങ്ങള്‍