പുലർകാലത്തെ മഞ്ഞ്


നാസര്‍ കൂടാളി  
പുലർകാലത്ത്
വെയിലിറങ്ങിപ്പോയ
മലഞ്ചെരുവുകളിൽ
പറങ്കിമാവിൻ തോപ്പുകളിലെ
അവസാനത്തെ നിന്റെ ഇറ്റുവീഴൽ.

എപ്പോഴായിരിക്കും
നീ ഇതു വഴി വന്നിട്ടുണ്ടാവുക.

ഒറ്റക്കായിരിക്കും.
ഉറപ്പുകളുടെ കോടമഞ്ഞ്
കാറ്റിനോടൊപ്പം വീശിയെറിഞ്ഞ്
ഇരുൾ മാളങ്ങളിലേക്ക്
ഓടിപ്പോയിട്ടുണ്ടാവും.

ഓർമ്മകളെ
ഒറ്റമുടിനാരുകൊണ്ട് വലിച്ചു കെട്ടി
വെയിൽ വരും മുൻപേ
അണിയിച്ചൊരുക്കാൻ
ഇറ്റു വീഴുമായിരിക്കും
പുലർകാലത്തെ ഈ മഞ്ഞ്.

13 comments:

ജസ്റ്റിന്‍ said...

ഒറ്റവായനയില്‍ തന്നെ ഇഷ്ടമായിരുന്നു ഈ കവിത.തണുപ്പുള്ള കവിത.

പി എ അനിഷ്, എളനാട് said...

ഓർമ്മകളെ
ഒറ്റമുടിനാരുകൊണ്ട് വലിച്ചു കെട്ടി
വെയിൽ വരും മുൻപേ
അണിയിച്ചൊരുക്കാൻ
ഇറ്റു വീഴുമായിരിക്കും
പുലർകാലത്തെ ഈ മഞ്ഞ്.

Nalla Kavitha

വീ കെ said...

നന്നായിരിക്കുന്നു...

ആശംസകൾ....

സോണ ജി said...

നന്നായി ഈ മഞ്ഞിറ്റിക്കല്‍

UNNIKRISHNAN said...

ഒറ്റവായനയില്‍ ഇഷ്ടപ്പെടുന്ന കവിത.
അതിന്‌ ഓര്‍മ്മകളോളം വലിപ്പമുണ്ട്.

ആശംസകള്‍ ...

T.A.Sasi said...

കവിതയുടെ നേര്‍ത്ത നാരുകൊണ്ട്
ഉള്ളില്‍ മുട്ടുന്ന വരികള്‍
കൂടാളിയുടെ അടുത്തു വായിച്ച കവിതകളില്‍
ഇഷ്ടപ്പെട്ട ഒരു കവിത.

ശ്രീകുമാര്‍ കരിയാട്‌ said...

സരളം..തരളം...മൃദുലപദലാസ്യകവിത !

ഷാജി അമ്പലത്ത് said...

ഇഷ്ടപ്പെട്ട ഒരു കവിത.

ലിഡിയ said...

നന്നായി ഈ കവിത

SHYLAN said...

അന്ന് വായിച്ചപ്പോ ഇഷ്ടം തോന്നിയിരുന്നു.. ഇപ്പൊ അത്ര തോന്നുന്നില്ല.. നാട്ടില്‍ വന്നെന്നു പറഞ്ഞിട്ട് കാര്യമില്ല ദുഷ്ടാ.. ഒന്നു വിളിക്കണ്ടേ? ഇഷ്ട പ്പെടുത്തണ്ടേ..!!

khalid valiyakath said...

ഓർമ്മകളെ
ഒറ്റമുടിനാരുകൊണ്ട് വലിച്ചു കെട്ടി
വെയിൽ വരും മുൻപേ.......nee pokumo....enikaryilla.....nannayitundu..mansil sharikkum thatty....ketto

K G Suraj said...

മഞ്ഞു പോലെ...

Geetha said...

നല്ല വരികള്‍ ..ഇഷ്ടമായീ ..