ഫാള്‍

ബിനു.എം.പള്ളിപ്പാട് 


പ്രഭാതങ്ങള്‍ 
രാത്രിയാവും.

കണ്ണില്‍ തറഞ്ഞുനിന്ന
നിറങ്ങള്‍
പരസ്പരം
പടരും.

കുനിയുമ്പോള്‍
കുഞ്ഞിനുമ്മ കൊടുക്കുന്നത് 
മറന്നുപോവും.

ദിവസങ്ങള്‍
ഒട്ടിപ്പിടിച്ചു കിടന്നു.

ഓര്‍മ്മകള്‍ ചിലത്
പറിഞ്ഞു വരും
കണ്ണില്‍ 
പറ്റിയിരിക്കും.

തോളിലിരുന്നപ്പോള്‍
പൊള്ളും
കഷണ്ടിയില്‍
നിന്നെടുത്ത്
തലയിലിടുന്നതോര്‍ക്കും.

മുഖം
തുടച്ചുകൊടുക്കും
അതുപോലൊന്നുകൊണ്ട്.

ദൈവങ്ങളെയും
കുഞ്ഞുങ്ങളെയും
തമ്മില്‍ തെറ്റും.

ചുമകള്‍
വന്നുവന്നരയന്നങ്ങളാകും

അയല്‍പ്പക്കങ്ങളിലേയും
ബന്ധുക്കളുടെയും
ശബ്ദങ്ങള്‍
തലയ്ക്കുചുറ്റും വന്ന്
തിരികെപ്പോകും.

വെറും നിലത്ത്
പൊത്തോന്ന് വീഴും.

ഓടിച്ചെല്ലുമ്പോഴേക്കും 
എഴുന്നേല്‍ക്കാനാവാതെ
ചിരിക്കും.

കിടക്കും
പന്തലുയരും
യാത്ര ചെയ്യും.

വീഴ്ത്താതെ.

6 comments:

വീ കെ said...

ഒന്നും മനസ്സിലായില്ല.....
അല്ലെങ്കിൽ അതിനു പറ്റിയ തലയല്ല എന്റേത്...

ധന്യാദാസ്. said...

ആവര്‍ത്തിച്ചുള്ള വായന ഈ കവിതയെ ഏറെ ഇഷ്ടപ്പെടുത്തി.

ഓര്‍മ്മകള്‍ നഷ്ടപ്പെടുമ്പോള്‍ അങ്ങനെയാണ്.
എല്ലാ ശബ്ദങ്ങളും ചിത്രങ്ങളും മറഞ്ഞും പടര്‍ന്നും ഒക്കെപ്പോവും.

വേദനിപ്പിച്ചു.
എങ്കിലും നല്ല ഒരു കവിത വായിച്ച സന്തോഷത്തോടെ..

ബിനുവേട്ടന് നന്ദിയും സ്നേഹവും.

ഷാജി അമ്പലത്ത് said...

ishttamaayi

ലിഡിയ said...

യാത്ര..ചില ഭാഗ്യവാന്മാരുടേതൊഴിച്ച്.
സൂക്ഷമം.
നന്നായി..

കുഴൂര്‍ വില്‍‌സണ്‍ said...

umma

മനോജ് കുറൂര്‍ said...

ബിനു, വീഴുമ്പോഴും വേദനയില്ലല്ലൊ...