സംഭവങ്ങള്‍ , സംഭാഷണങ്ങള്‍

സുറാബ് 


1.രഹസ്യം

വെയില്‍ എഴുതിയതും മായ്ച്ചതും
സൂര്യന്‍ അറിഞ്ഞില്ല.
രാത്രി,ചന്ദ്രന്‍ വന്നപ്പോഴാണ്
എഴുത്തിന്റെ രഹസ്യമറിഞ്ഞു
നിഴല്‍ നിലത്ത് വീണത്.

2.മുഖം

ആള്‍ക്കൂട്ടത്തിലേക്ക്
ഇടിച്ചുകയറുവാന്‍ വയ്യ
കണ്ണ് തുടച്ച് കര്‍ച്ചീഫ്
നനക്കുവാന്‍ വയ്യ.
ബൊക്കയും പൂവും
സമര്‍പ്പിക്കുവാന്‍ വയ്യ.
നിലവിളിച്ച്   ആളുകളെ
അറിയിക്കുവാന്‍ വയ്യ.
ഒന്നിനും വയ്യ.
മുഖംമൂടി അഴിച്ച്
അഭിനയവും കഥാപാത്രവും മറന്ന്
രംഗപടം മാറ്റുവാനല്ലാതെ.

3.കുപ്പി

ഈ കുപ്പിയില്‍
ആദ്യം തീര്‍ത്ഥമായിരുന്നു.
പിന്നെ കുടിവെള്ളം
ജീരകം മോര് പാല്
കഷായം മദ്യം വിഷം
അങ്ങനെ പലവിധം.

ഇന്നിപ്പം ഈ കുപ്പിയില്‍
എന്താണ് ..?
ഭൂതമോ..? പിശാചോ..? ഭ്രാന്തോ..?

ഇതൊന്നുമല്ല,
ഒരു ജനതയുടെ പാപഭാരം, കണ്ണീര്.

4.ഋതു

നിന്റെ പിന്നിലാണ്
അവള്‍ .
ഞാന്‍ നിന്റെ മുന്നിലും.
ഇങ്ങനെ
മുന്നും പിന്നും നോക്കിയാണ്
നീയും അവളും ഒന്നായത്,
എന്നെ ഒഴിവാക്കിയത്.

6 comments:

സോണ ജി said...

നന്നായി മാഷെ !

ഉമ്മുഫിദ said...

expressive !
line flows.

www.ilanjipookkal.blogspot.com

Sureshkumar Punjhayil said...

Sambavangal...!

manoharam, Ashamsakal...!!!

manu kishan said...

rithu is the best ............
hats off.........

manu kishan said...

rithu is the best........
hats off.........

manu kishan said...

rithu is the best ............
hats off.........