പി. ആര് . രതീഷ് |
ഉപേക്ഷിക്കുന്നു
നിന്റെ ഓര്‍മകളെ
ഉറക്കം
വിരുന്നിനു പോയ
രാവുകളെ
സ്വപ്നം വറ്റിയ
ചിറകുകളുള്ള
മുറിവുകളില്‍
തീ പൂട്ടുന്ന
മൌനത്തെ
അടഞ്ഞ
വാതിലിനപ്പുറം
നില്‍ക്കുന്നതിനെ
നിലാവിന്റെ
കൊത്തേറ്റ്
ചോരയൂറുന്ന
എന്നിലെ നദിയെ
എങ്കിലും
കവിതയിലേക്ക്
നീ കടന്നുവന്ന
ഇല്ലിമരം
പൂത്തു നിന്ന
ആ
ഇടവഴി മാത്രം
എന്നിലെന്നും
ബാക്കിനില്ക്കും
4 comments:
ഇദ്ദേഹം ഏതു നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവിയാ? അതോ ഇനി വല്ല അങ്കണവാടിയിലെയും കലാപ്രതിഭയാണോ? കഷ്ടം,
vishnuprasadnteyo, k.m.pramodnteyo, t.p.anilkumanteyo,s.kaleshnteyo,sailanteyo, p.a.anishnteyo, sereenayudeyo, dona mayoora yudeyo kavithakal vaayikku.
ennittu blogil ezhuthu
Post a Comment