ബ്രെയിന്‍ സ്റ്റോമിംഗ്

എ.സി.ശ്രീഹരി 

പുതിയ കവികളെ കണ്ടിട്ടുണ്ടോ എന്തോ
എന്തുമാത്രം ആകാംഷയാണ് ആ മുഖങ്ങളില്‍
എത്ര വേണമെങ്കിലും പ്രശംസിച്ചോളൂ
ഒട്ടും പൊങ്ങില്ല
പൊങ്ങുതടിപോലെ കിടക്കും
പൊങ്ങച്ചചന്തകളില്‍ .

പുതിയ നിരൂപകരെ കേട്ടിട്ടുണ്ടോ ആവോ
എന്തുമാത്രം ആധികാരികതയാണ് ആമുഖങ്ങളില്‍
മൂക്കും മുലയും മുറിക്കും
മുക്കും മൂലയും തപ്പും
ഒറ്റവരി പോലും മാറ്റാന്‍ പറ്റില്ല
വരിയുടഞ്ഞുപോം.

പുതിയ വായനക്കാരെ പറഞ്ഞിട്ടുണ്ടോ കാര്യം
എന്തുമാത്രം ആത്മാര്‍ഥമാണ്  ആ വേഴ്ചകളില്‍
ഒട്ടും വിട്ടുവീഴ്ചയില്ല
ചേര്‍ത്ത് വെച്ച് ഉത്പാദിപ്പിച്ചോളും 
അവസാനത്തെ അര്‍ഥം.

13 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

naakila said...

ഹരിയേട്ടാ ഇഷ്ടപ്പെട്ടു ഈ സങ്കരയിനം കവിത

വീകെ said...

ആശംസകൾ.....

ജസ്റ്റിന്‍ said...

ഇതേതാ ഇനം. മുന്തിയതാണല്ലോ. ഇതിന്റെ ഫോര്‍ മുല ഒന്ന് മെയില്‍ ചെയ്യുമോ :)

Satheesh Sahadevan said...

hahahaha.....aroda deshyam???

മനോജ് കുറൂര്‍ said...

ഹഹ ഹരീ :)

ഗീത രാജന്‍ said...

ഇഷ്ടമായീ ...

Jain Andrews said...

ഉഗ്രന്‍

Jain Andrews said...

ഉഗ്രന്‍

വികടശിരോമണി said...

:))))))

നരേന്‍..!! (Sudeep Mp) said...

കൊള്ളാം മാഷേ..!!

നരേന്‍..!! (Sudeep Mp) said...

കൊള്ളാം മാഷേ..!!

ബിന്‍ഷേഖ് said...

"പുതിയ കവികളെ കണ്ടിട്ടുണ്ടോ എന്തോ
എന്തുമാത്രം ആകാംഷയാണ് ആ മുഖങ്ങളില്‍എത്ര വേണമെങ്കിലും പ്രശംസിച്ചോളൂഒട്ടും പൊങ്ങില്ലപൊങ്ങുതടിപോലെ കിടക്കുംപൊങ്ങച്ചചന്തകളില്‍"

ഈയുളേളാനും പെടുമോ അതില്‍.
ഞാനും ഒരു പുതുകവിയാ
എന്നെ ഒന്നു വായിച്ചു നോക്ക് ...
ഇവിടെ : http://maruppoocha.blogspot.com/