താനാരോ തന്നാരോ

നസീര്‍ കടിക്കാട്‌ 

താനാരാ
ആരാ?
മുണ്ടുപൊക്കി കാണിക്കുന്നോടാ
മൂല്യം വേണെടാ
മൂല്യം

തിരിഞ്ഞുനിന്ന് മുണ്ടുരിയുന്നോടാ ചെറ്റേ
ദാ
ടാ കണ്ടോടാ
മുമ്പും പിമ്പും

കൊഞ്ഞനം കുത്തുന്ന കുരങ്ങാ
വാലു ചുഴറ്റുന്നത്
ദാ
ടാ കണ്ടോടാ

ടാ
മരഞ്ചാടുന്നതും
ദാ
ടാ കണ്ടോടാ...

പല്ലിളിക്കുന്നോടാ പന്നീ
ഹീ
ഹീ ഹീ...

മോന്തയ്ക്ക് തുപ്പുന്നോടാ ക്ണാപ്പാ
ത്‌ഫൂ
ത്‌ഫൂ ത്‌ഫൂ...

അടിയന്തിരാവസ്ഥ കണ്ടിട്ടുണ്ടോടാ
തെരുവുനാടകം കളിച്ചിട്ടുണ്ടോടാ
ഒളിച്ചു ജീവിച്ചിട്ടുണ്ടോടാ
ത്ഫൂ
ത്ഫൂ ത്ഫൂ ത്ഫൂ...

ഓടിപ്പോകുന്നോടാ പേടിത്തൂറീ
നിക്കെടാ നിക്ക്
ദാ
ടാ കാണെടാ കാണ്....

4 comments:

നവാസ് മുക്രിയകത്ത് said...

ചരിത്രം പഠിക്കാന്‍ വന്നതാ
പടിച്ചു
പോകുന്നു

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

കൊള്ളാം...
വീരസാഹസങ്ങള്‍ ഇല്ലാത്ത എന്റെ മുഖത്തും തുപ്പല്‍ വീണു...
നാളെ ഞാന്‍ പറയും നിന്നെ ആരെങ്കിലും തുപ്പിയിട്ടുണ്ടോട..

പി എ അനിഷ്, എളനാട് said...

കലക്കി മാഷേ
ആവിഷ്കരണം വിഷയത്തിനനുയോജ്യം

pradeepramanattukara said...

thuppalle..