മൂന്നു കവിതകള്‍

സജീവ്‌ അയ്മനം 
ആത്മകഥ 

സത്യം പറഞ്ഞാല്‍
എഴുതേണ്ടിവരില്ല 
ഒറ്റ വരി പോലും.
ആരും കാണാതെ
ജീവിതം ഒളിച്ചുവെക്കാന്‍
വേറെ കാണില്ല
ഇതിലും നല്ലൊരിടം.


അവസാനത്തെ വരി 

അകത്തിരുന്നപ്പോള്‍
അറിഞ്ഞില്ല,
ഓടിന്റെ പുറത്ത്
മഴയെഴുതിയത്
ഇറവെള്ളത്തില്‍
ഒലിച്ചുപോയി.
ഇനി
വരാനിരിക്കുന്ന വേനല്‍
കുടിച്ചെറിഞ്ഞിട്ടു പോകുന്ന 
പുഴയുടെ മണല്‍പ്പരപ്പില്‍
തെളിഞ്ഞുവരാം.
അവസാനത്തെ തുള്ളി
എന്ന കവിത.

പൊട്ടിവിടര്‍ന്ന്

ആരുടെ കണ്ണിലും പെടാതെ
പുല്ലു ചെത്താന്‍ വന്ന
പെണ്ണുങ്ങള്‍ കാണും വരെ
മേലാകെ ചുവപ്പണിഞ്ഞ് 
ഒറ്റയ്ക്കു നിന്നു 
ഒരു കാ‍ന്താരിച്ചെടി.
പറമ്പിന്റെ മൂലയില്‍
ജീവിതമത്രയും
ഉള്ളിലെരിയിച്ച്..

6 comments:

asmo said...

moonnu kavithakalum kollaam.

സോണ ജി said...

നന്നായി......

anoop said...

good...
ആത്മകഥ ,കൂടുതല്‍ ഇഷ്ട്ടപെട്ടു

സ്വന്തം said...
This comment has been removed by the author.
പ്രണയകാലം said...

:) നല്ല കവിത

S.V.Ramanunni said...

കാന്താരി...നല്ല കവിത. ശീർഷകം ഒന്നുകൂടെ കൃത്യമാക്കാമായിരുന്നു.