എന്നിട്ടും

യറഫാത് ഇളമ്പിലാട്ട്ഇതു പോലെ
കവിതകൾ
പൂക്കുന്ന ദേശം
ഉണ്ടോ എവിടെയെങ്കിലും

പാതി ഗന്ധരഹിതവും
പാതി സുഗന്ധപൂരവും
എല്ലാ പൂക്കാലത്തും
പറക്കുന്ന പാപ്പാത്തിയാണ്‌.

എന്നിട്ടും
എന്തിനായിരിക്കും
മീശ നരച്ചു പോയ കവിപുംഗവന്മാരും
അടുത്തൂൺ പറ്റി പിരിഞ്ഞ വാദ്ധ്യാന്മാരും
ഉന്തു വണ്ടി തള്ളി തള്ളി വിയർക്കുന്നവരും


മെയ്ഡ് ഇൻ ചൈനേ    മെയ്ഡ് ഇൻ ചൈനേ എന്ന്‌
ഇടക്കിടെ തോണ്ടിക്കൊണ്ട്
ഈ മെയ്ഡ് ഇൻ ജപ്പാൻ പൂക്കാലത്തെ
ഇങ്ങനെ സുയിപ്പാക്കി കൊണ്ടേയിരിക്കുന്നത്!

6 comments:

asmo said...

Meeshayum thaadiyum naracha kavikale jagrathai.

പ്രവാസം..ഷാജി രഘുവരന്‍ said...

സര്‍വ്വം ചൈന മയം.....
എന്നിട്ടും
എന്തിനായിരിക്കും..............
നല്ല ചിന്ത ....................

ഷാജി അമ്പലത്ത് said...

nalla kavitha
made in aanukaalikakavitha

ചന്ദ്രകാന്തം said...

asmo..jeee
:)

CR PARAMESWARAN said...

പുതുമയുണ്ട്

Yarafath Elambilatt said...

വന്നവര്‍ക്കും എഴുതിയവര്‍ക്കും നന്ദി