ഉറങ്ങാത്ത ഉറക്കം

വി.എം.ഗിരിജ 


നീ പറ
എന്റെ ഉറക്കം അവിടെ എത്തിയില്ലെ?
ചുറ്റി വരിയുന്ന പാമ്പേ
ആടിക്കളിക്കുന്ന കാലേ
തേൻ വിളയുന്ന ചുണ്ടേ..

എന്റെ ഉറക്കം എവിടേയും എത്തിയില്ലേ?
നീയുറങ്ങിയാൽ നിന്റെ മുഖം നോക്കി
പോയിരിപ്പത്
നീ
ഉറക്കത്തിന്റെ  വാതിൽ
മെല്ലെ തുറന്നടയുമ്പോൾ
കാണുമാറുണ്ടോ?

നിന്റെ വിരലിൽ
നാളെ നോക്കണം
നീൾമുടി നരനാരുകൾ
നേരിയ നിലാവിൻ മയം
മുന്തിരി പോലമർന്ന
മുലക്കണ്ണ്..
ചുണ്ടിന്റെ ചായം.
എന്തെങ്കിലുമുണ്ടോന്ന്!
ഉറക്കത്തിനു
നീ പറഞ്ഞു കൊടുക്കുമോ
ഈ വഴി?
അത് മറന്നോരു വഴി? 

7 comments:

manu nellaya മനു നെല്ലായ. said...

ആശയം കൊള്ളാം..
അവതരണത്തില്‍ വാക്കുകള്‍ മുഴച്ചു നില്‍ക്കുന്നു.. എന്നാല്‍ ,
''ആനുകാലിക കവിതയിലെ'' മുന്‍ ലക്കങ്ങളിലെ
''ഗദ്യ'' കവിതകളേക്കാള്‍ (പെണ്ണെഴുത്ത്‌) എത്രയോ ഭേതം!

കൂടുതല്‍ നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു...
ആനുകാലിക കവിതക്കും, കവയിത്രിക്കും

സര്‍വ്വ ഭാവുകങ്ങളും...

ഷാജി അമ്പലത്ത് said...
This comment has been removed by the author.
ഷാജി അമ്പലത്ത് said...

നല്ല കവിത ചേച്ചി

SATCHIDANANDAN said...

Girija's poems are mraked by their spontaneity and high emotional quotient.This too.

പ്രണയകാലം said...

:) നൈസ്

chandunair said...

കവിതയില്‍ ആശയംവ്യക്തമാകുന്നില്ല....
ബോധധാരാ പ്രസ്ഥാനം നിലച്ചിട്ട് കാലം കുറെ
ആയില്ലേ
ചന്തുനായര്‍

S.V.Ramanunni said...

something is flowing. it is poetry. nice VMG