ഒരു ആത്മകവിത

സങ്.എം.കല്ലട 














മൃഗഭോഗിയുടെ
ഒന്നാം കുമ്പസാരം പോലെ
ചിലതൊക്കെ
ഓര്‍മ്മിക്കപ്പെടേണ്ടതായുണ്ട്.

എഴുതിസൂക്ഷിക്കാമെന്ന്  നിനച്ചിട്ടും

മറന്നകന്നവ
മനക്കോണിലെവിടെയും
പറ്റിപ്പിടിച്ചിട്ടില്ലെന്നതാണ്
ഏറെ നേര്.

ഇരയുടെ മുടിയിഴകളില്‍

ചൂണ്ടകോര്‍ത്തുവിതറിയ
പാതിരാ പോലെ
പേടി പിടുങ്ങിയ ചില നേരങ്ങള്‍
കൂകിക്കിതച്ചെത്തുന്നുണ്ട്.

സ്നേഹിതയുടെ

മാറിന്‍ മറവിലിരുന്ന്
ദുഷിച്ച സ്നേഹം
ഊറ്റിയെടുക്കുമ്പോള്‍
പറയാന്‍ മറന്ന പലതും
നുരഞ്ഞുപൊന്തുന്നുണ്ട്‌.

കാമവും കണ്ണീരും

ഇടകലര്‍ന്ന്
ഓരോ ചരിവും
ഒലിച്ചിറങ്ങുന്നുണ്ട്.

നേരു പരതിയകലുമ്പോഴും

ഉള്ള് ഉളുക്കിയൊരു
ജലാശയം
അറിയാതെ കമരുന്നുണ്ട്.

5 comments:

ഷാജി അമ്പലത്ത് said...

good work
congrats

EXQUISITE ENGLISH FOR YOU said...

ullinullilevideyo
oru neripodum
chaaravum
kuthi
novikunnapole

CR PARAMESWARAN said...

ഉള്ളില്‍ തട്ടുന്നുന്ടു.കവിത്തിരക്കിനിടയില്‍ വേറിട്ടൊരു ശബ്ദമാകട്ടെ.

Unknown said...

santhosham, shaji ambalathu, exquisite english and cr sir

Unknown said...

santhosham, shaji ambalathu, exquisite english and cr sir