രാമരാജ്യത്തിലെ ഹുസൈന്‍

ഹബ്രൂഷ് 












അടരുകളടര്‍ത്തി
കാമ്പിന്റെ നനവില്‍
വര്‍ണ്ണങ്ങള്‍ ചാലിക്കുമ്പോള്‍

നീ
ഓര്‍ക്കാതെ പോയതെന്തേ,

ആറാം ആകാശത്ത്
കുനിഞ്ഞു കൂടിയിരുന്ന് 
ദൈവത്തിന്റെ
അടിവസ്ത്രവും
ഉടയാടകളും
നെയ്യുന്നവരെക്കുറിച്ച് !

9 comments:

ശ്രീജിത്ത് അരിയല്ലൂര്‍ said...

aavishkaara swaathantryam...kelkkaan sugamulla vaakkaanu...anubhavikkan yogam venam...araayaalum...!!!

Jayesh/ജയേഷ് said...

കവിതയിൽ നിന്നും അടിവസ്ത്രങ്ങൾക്ക് ഇപ്പോഴും മോചനം കിട്ടിയില്ലേ?

sm sadique said...

പ്രിയ ഹബ്രൂഷ് , ഇതിന്റെ അർഥം എന്താണ്?

അഹ്മദ് മുഈനുദ്ദീന്‍ said...

301 ബ്ലോഗുകള്‍ ഫോളോ ചെയ്യുകയും വായിക്കുകയും ചെയ്യുന്ന ചങ്ങാതീ..
ഇത്തരം ബാലിശമായ ചോദ്യങ്ങള്‍ ഒഴിവാക്കിക്കൂടെ? എല്ലാവര്‍ക്കും അര്‍ഥം
പറഞ്ഞുതരാന്‍ഇരുന്നാല്‍ എഴുതാന്‍ നേരംകിട്ടുമോ ചങ്ങാതീ?

കല|kala said...

daivam nagnanaayirunnaal
lajjikkunnathaaru?
daivamo? manushyano?

manusyante naanam maattaan
daivam vasthram dharikkanemennaakaam.. !

പ്രവാസം..ഷാജി രഘുവരന്‍ said...

ഹബ്രൂഷ്...കൊള്ളാം ഈ ചിന്ത

ഹബ്രൂഷ് said...

കവിതയിലൂടെ കടന്നു പോയ എല്ലാവര്ക്കും നന്ദി..

naakila said...

:)

രാജേഷ്‌ ചിത്തിര said...

:)

good