പഴയ വീട്

ടി.എ.ശശി 















കുഴഞ്ഞു കൂടിയിട്ടുണ്ട്
കൂട്ടിപ്പിടിച്ചിട്ടുണ്ട്
എന്നിട്ടുമറിയുന്നില്ല;
പകരുന്നുമില്ല
ഉള്ളിലെച്ചൂടിനെയു-
മിരുവരും.

പകരാച്ചൂടിനിപ്പോള്‍
ജഡ പിടിച്ചിരിക്കും;
ജഡയോ, അതിലിപ്പോള്‍
ചിതലും കേറാം.

പുതുക്കാറില്ല വീടിനെ
വെള്ള കാണാറുമില്ല,
പോതുള്ള കഴുക്കോലും
പൊട്ടിയ തറയും.

ചിലപ്പോഴൊക്കെ
ഇഴഞ്ഞെത്തും ചിതലും
കടിച്ചുണര്‍ത്താറുണ്ട്
ഇരുവരേയും

12 comments:

asmo puthenchira said...

pazhya veedinde parideavam.

sreekumar m s said...

കുഴഞ്ഞു കൂടിയിട്ടുണ്ട്കൂട്ടിപ്പിടിച്ചിട്ടുണ്ട് എന്നിട്ടുമറിയുന്നില്ല;പകരുന്നുമില്ലഉള്ളിലെച്ചൂടിനെയു-മിരുവരും.


chilathangane aanu....chilar angine aanu..

EXQUISITE ENGLISH FOR YOU said...

nanavulla smrithiyude sugamulla orma......

EXQUISITE ENGLISH FOR YOU said...
This comment has been removed by the author.
ചന്ദ്രകാന്തം said...

ചിലപ്പോഴെങ്കിലും കടിച്ചുണര്‍‌ത്താന്‍ ചിതലുകള്‍ എത്തുന്നല്ലോ..

CR PARAMESWARAN said...

നന്നായി ;ആശംസകള്‍ -സി.ആര്‍.പരമേശ്വരന്‍

Unknown said...

pazhaya veedu pazhaya vedine ormmippichu

Sunil Jose said...

chirichodum malsyngalkku abhinandanagal...!!!

t.a.sasi said...

അസ്മോക്ക,ശ്രീകുമാര്‍,
EXQUISITE ENGLISH FORYOU,ചന്ദ്രകാന്തം,പരമേശ്വരന്‍സര്‍,സങ്,സുനില്‍ ജോസ്..നന്ദി.

APARAJITHO said...

ജട എന്നല്ലേ ശരി?
നന്നായിരിക്കുന്നു.

t.a.sasi said...

പ്രിയപ്പെട്ട നരേന്ദ്രന്‍
ജടയെന്നു തന്നെയാണു ശരി.
പറഞ്ഞു തന്നതിനു നന്ദി.

Ranjith chemmad / ചെമ്മാടൻ said...

ഇഷ്ടം...