ഹാരിസ് എടവന |
പെർഫ്യൂമും
മൊബൈലുമില്ലാതെ
വന്നതുകൊണ്ടാണോ
ആളുകളിങ്ങനെ
അനക്കമില്ലാതെ
അടക്കം പറയുന്നത്?
ഓർമ്മകളും നെടുവീർപ്പുമ്മില്ലാതെ
തണുപ്പിലിങ്ങാനെ
നീണ്ടു നിവർന്നുകിടക്കുന്നത്
കാണുവാനാണോ
കല്ല്യാണവീട്ടിലെന്നപോലാളുകൾ?
ആരു കണ്ടാലും ചോദിച്ചുപോവും
പത്തു ഡ്രാഫ്റ്റെഴുതുമ്പോഴേക്കും
മഷിതീർന്നുപോയ ദുനിയാവല്ലടോ
നമ്മുടേതെന്ന്.
അകത്തൊരു പെണ്ണുജീവിതമെന്തിനാ
ഇങ്ങിനെ കാരയുന്നത്?
ഖൽബിലും ഖബറിലും
ഒറ്റക്കായിപ്പോവുന്ന
ദെണ്ണം കൊണ്ടാണോ?
15 comments:
കാറ്റത്തു കത്തുന്ന മെഴുകുതിരിയാണ് നാം.ചിലത് മുഴുവനായി കത്തിത്തീര്‍ന്നെന്നിരിക്കും.ചിലത് പാതിവഴിയില്‍..............
itraye ullu...athariyaanjittu karayukayaaa...!
hum kollam
njaan ee kaazhcheye paati aalochichittundu. nannaayi
നല്ലത്
ഖൽബിൽ ഒറ്റക്കാണോ ?
ഖബറിൽ ഒറ്റക്ക് തന്നെ ;……..
ആണോ….? ങ്ങ്ഹാ……
kollaam.nannayi
"ഖൽബിലും ഖബറിലും
ഒറ്റക്കായിപ്പോവുന്ന
ദെണ്ണം കൊണ്ടാണോ?"
നല്ല കവിത..
തനിയെ പോകുന്നവര്‍ ..ആരെയോ ഒക്കെ തനിച്ചാക്കി പോകുന്നവര്‍ ..പിന്നെ തനിച്ചായി പോകുന്ന കുറെ പേര്‍
ഖൽബിലും ഖബറിലും
ഒറ്റക്കായിപ്പോവുന്ന
ദെണ്ണം കൊണ്ടാണോ?
നല്ല വായന
haris
churukki ezhutiya jeevithamulla kavitha nannayi
nannayi
ആരെയും കേള്‍ക്കാതെ
വെറും കയ്യോടെ
വന്നാല്‍ പിന്നെന്തു ചെയ്യം....
അടക്കങ്ങള്‍ പറഞ്ഞു
തിരിച്ചു പോകുന്നു......
nannayittundu.... chila nagna sathyangal...........
Post a Comment