പൂമ്പാറ്റയെ പിടിക്കേണ്ട വിധം



ഹനലല്ലത്ത് 


















പൂവുള്ള
ഇടം നോക്കണം.
പൂമ്പാറ്റ,
ഒറ്റയ്ക്കാണോയെന്നറിയണം,

"തേന്‍ തരാന്ന് "
പറഞ്ഞു നോക്കണം.
കേള്‍ക്കില്ല;
എല്ലാറ്റിനും 'വിവരം' വെച്ചു..!

എന്നാപ്പിന്നെ
അറിയാത്ത പോലെ
പൂമരച്ചോട്ടിലിരിക്കണം.
ഒറ്റപ്പിടുത്തത്തില്‍
ചിറക് മുറിയും..!

സാരമില്ല...
കുറച്ചു കഴിഞ്ഞ്,
ഷൂസിട്ടൊന്ന്
അമര്‍ത്തിയാല്‍ മതി.

17 comments:

Umesh Pilicode said...

കൊള്ളാം മാഷെ നന്നായിരിക്കുന്നു

ജസ്റ്റിന്‍ said...

നന്നായിട്ടുണ്ട് കവിത. പൂമ്പാറ്റകളെ എങ്ങനെ പിടിക്കാം എന്നതിന് പുതിയ പുതിയ ഉദാഹരണങ്ങല്‍ ദിവസേന പത്രങ്ങളില്‍ വരുന്നുണ്ട്.

കവിത നന്നായി.

ചന്ദ്രകാന്തം said...

അതെ, ചിറകുമുറിഞ്ഞാലും വേണ്ടില്ല തല തകര്‍ന്നാലും വേണ്ടില്ല പൂമ്പാറ്റയെക്കിട്ടിയാല്‍ മതി.

പ്രവാസം..ഷാജി രഘുവരന്‍ said...

ഒറ്റപ്പിടുത്തത്തില്‍
ചിറക് മുറിയും..!
നല്ല വായന ...
ഇഷ്ട്ടമായി ....

ശ്രീകുമാര്‍ കരിയാട്‌ said...

KILLING THE BEAUTY AND BEAUTIFYING THE KILL.IT IS GOING ON. NICE.

ഹബ്രൂഷ് said...

oh.. 'pahayaa'

ഹബ്രൂഷ് said...

really touchng to hrt....!

Unknown said...

നല്ല കവിത

jawaharlal said...

World is nothing but various hues of beauty (female) and various traps to trap them

Unknown said...

Nalla kavitha ..kurachu vaukalil orupaadu .....

Unknown said...

വളരെ നന്നായി എഴുതി...

ഉമാ രാജീവ് said...

"തേന്‍ തരാന്ന് "
പറഞ്ഞു നോക്കണം.
കേള്‍ക്കില്ല;
എല്ലാറ്റിനും 'വിവരം' വെച്ചു..!
....................

എന്ത് കാര്യം വിവരമുണ്ടായിട്ടു , എങ്ങനെയായാലും പിടികില്ലേ

കവിത നന്നായി

സന്തോഷ്‌ പല്ലശ്ശന said...

പൂവുള്ള
ഇടം നോക്കണം.
പൂമ്പാറ്റ,
ഒറ്റയ്ക്കാണോയെന്നറിയണം


ഈ ജഗ്രത്ത് പിന്നെ വന്ന വരികളില്‍ കണ്ടില്ല.

ex.കേള്‍ക്കില്ല;
എല്ലാറ്റിനും 'വിവരം' വെച്ചു..!

കാലിക പ്രസക്തിയുള്ള പ്രമേയം....

ഹന്‍ല്ലലത്തിന്റെ മറ്റുകവിതകളില്‍ നിന്ന് വ്യത്യസ്തം.

naakila said...

നന്നായി

ഒരില വെറുതെ said...

പൂമ്പാറ്റ പിടിത്തക്കാരെകൊണ്ട് നാട്ടിലിറങ്ങാന്‍ കഴിയാതായി. എല്ലാവരും ഷൂ കൊണ്ട് തന്നെ പിടിക്കുന്നു, പൂമ്പാറ്റകളെ

arifa said...

പൂമ്പാറ്റ പിടിയന്മാരുടെ മിനുങ്ങുന്ന ഷൂസും, ഇസ്തിരി വടിവും,
കറുത്ത ഉള്ളും,
തുളച്ചു കയറി പൊളിച്ചടുക്കാനാവും വിധം ദൃഡതയുള്ള കൊമ്പുകള്‍ മുളക്കട്ടെ,
എല്ലാ പൂമ്പാറ്റകള്‍ക്കും...

anaamika-swapnangalude kavalkaree said...

vakkukalilla .......