കണ്ണിനടിയിലെ കടലുകള്‍




    ഡോ മായ













കണ്ണിനടിയിലെ കടലുകള്‍ കണ്ടിട്ടുണ്ടോ?
ചിലപ്പോള്‍ അവ ശാന്തമാണ്‌.
അപ്പോള്‍ കാക്കകള്‍ കടല്‍ തീരങ്ങളില്‍
ഞണ്ടിനെയും ശംഖിനേയും തിരയും.

തിരമാലകള്‍  തീരത്തോട് സല്ലപിക്കും.
നമ്മളിലെ വൈകുന്നേരങ്ങള്‍
വേദനിപ്പിക്കാതെ കടന്നു പോകും.

ചിലപ്പോള്‍ കടല്‍ രുദ്രഭാവം പൂണ്ട്
മണല്‍ത്തരികളെയും കക്കത്തോടുകളെയും കലക്കി മറിച്ച്
അലയടിക്കും.
കടലിനു മുകളിലെ മഴകള്‍ അപ്പോള്‍
പേടിച്ചു പതുങ്ങി മാറും  .
മേഘങ്ങള്‍ കാറ്റിന്റെ കൈ പിടിച്ചു
ഓടി അകലും.
തിരമാലകള്‍ക്ക് താളം നഷ്ടപ്പെടും.
ആകാശത്തോട് കടല്‍ കടം വാങ്ങിയ നീല നിറം മാറി
കറുപ്പ് പടരും.

നമ്മളിലെ വൈകുന്നേരങ്ങള്‍
നമുക്കും നഷ്ടമാവും.

6 comments:

പ്രവാസം..ഷാജി രഘുവരന്‍ said...

രുദ്രഭാവം പൂണ്ട ,ശാന്തമായ കണ്ണിനടിയിലെ കടലുകള്‍......
...നമ്മളിലെ വൈകുന്നേരങ്ങള്‍
നമുക്കും നഷ്ടമാവും.
നന്നായിരിക്കുന്നു ഈ എഴുത്ത് ....

priyesh said...

nannayittund ............

വര്‍ണ്ണങ്ങള്‍ said...

nannayirikkunnu.....aashomsakal

Salukuttan said...

ആശംസകള്‍ .......

lost dreamz.... said...

നല്ല കവിത...
ഹൃദയത്തില്‍ തൊട്ടു ..
ആശംസകള്‍

naakila said...

Nalla Kavitha