ചോന്ന മൂക്കുത്തി
സുനില്‍ കുമാര്‍ .എം .എസ്

ഒരു മയില്‍ 
പീലി വിടര്‍ത്തിനില്‍ക്കും 
മയിലിന്ചുറ്റും പതിച്ച 
ചോന്ന കല്ലുകള്‍ 

കണ്ടിട്ടേയില്ലിതുവരെ
വിയര്‍പ്പൊഴിഞ്ഞ്
അമ്മേടെ മൂക്കിലെ 
ചോന്ന മൂക്കുത്തി 

ഒന്നും 
അതിരറ്റ് ആഗ്രഹിച്ചിട്ടുമില്ല 
കിനാവ്‌ 
കണ്ടിട്ടുപോലുമുണ്ടാവില്ല 

എന്നിട്ടും 
കുഞ്ഞുനാളില്‍ 
കവിളത്തുമ്മ തന്ന 
അതേ വാത്സല്യം .

തളര്‍ത്തി 
വെയിലും,കാലവുമെങ്കിലും
അമ്മേടെ മൂക്കില്‍ 
അതേ വാല്സല്യത്തിലിന്നും
പീലി വിടര്‍ത്തിയാടുന്നു
ചോന്ന മൂക്കുത്തി   

2 comments:

ragilasaji said...

priya suhruthinte kavithaku chonna mookkuthiyude thilakkam

vishnupriya said...

jayichittum thottupokunna enthekkeyo.......