ഒഥെല്ലോ സിന്‍ഡ്രോം

ടി .ജി .ജോര്‍ജ് 


ഇല്ലാത്ത ഇലയനക്കങ്ങള്‍
ഉണ്ടന്നു കണ്ടുപിടിക്കും.
സഹവസിക്കുന്നവര്‍ക്കു ചുറ്റും
കിടങ്ങുകള്‍ കുത്തി
കമ്പിവേലി കെട്ടും.
ആരിലും അവിശുദ്ധ ബന്ധമാരോപിച്ച്
ശവക്കോടി പുതപ്പിക്കും.
പൂരത്തെറിയുടെ വെടിക്കെട്ടുകൊണ്ട്
ചെവിക്കല്ലു പൊട്ടിക്കും.
പൂച്ചയെപ്പോലെ പുരക്കുചുറ്റും
പതുങ്ങി നടക്കും.
മാരാകായുധങ്ങള്‍ കരുതിവയ്ക്കും.
തരം കിട്ടിയാല്‍ തട്ടും.
പലരും രക്ഷപെട്ടോടും.
ബന്ധങ്ങള്‍ കബന്ധങ്ങളാകും.
ബഹളങ്ങള്‍ ബഢവാഗ്നിയാകും.
സ്വപ്നങ്ങള്‍ ചമച്ച സ്വര്‍ഗ്ഗങ്ങള്‍ തകരും.
ഡസ്ണിമോണമാര്‍
പിന്നെയും കൊല്ലപ്പെടും.
പാവം മുയല്‍ക്കുഞ്ഞുങ്ങളുടെ
വംശം മുടിയും.
സുചരിതയായ സീതയുടെ കഥ വേറെ.
...............................................................
പട്ടിയുടെ വാലാണിത്.
പടച്ചവന്റെ കുറവുപോലെ
ഇതു വളഞ്ഞുതന്നെ കിടക്കും.
നിവര്‍ത്താന്‍ നോക്കരുത്.
സമയം കളയരുത്.

No comments: