ഞാനും കവിതയും

ചെലാംബ്ര  ഗിജി ശ്രീ ശൈലം
വാക്കുകള്‍
മുറിവേല്‍പ്പിച്ചൊരിടത്തുനിന്നു
ഞാനെന്റെ
കവിതയെടുത്തുവന്നു.

കവിതയിലെ വാക്കുകളില്‍
ചോര പൊടിയുന്നുണ്ടായിരുന്നു.


ചോര മാത്രം കണ്ട്,
കവിതയെ കാണാതെ
പഴിച്ചു,
മാറ്റിനിര്‍ത്തിയപ്പോള്‍
കവിതയോടൊപ്പം
 ഞാനും
ശിരസ്സില്‍
കൈ ചേര്‍ക്കുകയായിരുന്നു

No comments: