കടലാസ്


അജിതന്‍ ചിറ്റാട്ടുകര 


എനിയ്ക്ക് 
ഒരു പായ കടലാസ് തരൂ .
അതിലെനിക്ക് 
ഒരു കാടിനെ നട്ടുവളര്‍ത്തണം 
ഒരു കൊച്ചു വീടിനെ 
കെട്ടിപ്പടുക്കണം.
എന്നാല്‍
തന്നില്ല നിങ്ങള്‍ 
ഒരു കീറകടലാസുപോലും  
എന്റെ നിറങ്ങള്‍ പെറുക്കിയെടുത്ത്‌
നിങ്ങള്‍ നിര്‍ദ്ദയം കടലിലൊഴുക്കി .
എന്റെ ബ്രഷിന് നിങ്ങള്‍ 
ഹര്‍ഷാരവത്തോടെ തീ കൊളുത്തി .
കറുത്തവന്‍ വരച്ചാല്‍ 
കടലാസില്‍ മഷി പടര്‍ന്ന്
വികൃതമാകുമത്രേ !
ചായങ്ങള്‍ കൊണ്ട് 
ഞാന്‍ നിറം കൊടുക്കേണ്ടെന്ന് 
നിങ്ങള്‍ ന്യായം വിധിച്ചപ്പോള്‍ 
ഗോത്ര വര്‍ഗത്തിന്റെ 
ശാപത്തില്‍ വിന്യസിച്ച് 
തെരുവോരങ്ങളില്‍ 
ഒരു തുണ്ടം കടാലാസിന്
ഞാന്‍ കൈ നീട്ടി .

No comments: