ഉസ്മാന്‍ ഇരിങ്ങാട്ടിരി
വെന്തു തുടങ്ങിയ
രണ്ടു വറ്റുകളെടുത്തു
കൈ വെള്ളയില്‍ വെച്ചപ്പോള്‍
മുഖം വെട്ടിച്ച്
കലത്തിലേക്ക് തന്നെ
അവ പിണങ്ങിപ്പോയി.
തിളച്ചു തൂവിയ
വാക്കിന്റെ വക്കില്‍ നിന്ന്
വേവിറക്കി വെക്കുമ്പോള്‍
വിരല്‍ ചുണ്ടുകളില്‍
പൊള്ളല്‍ക്കുത്തേറ്റു .
ചുട്ടു നീറിയ കൈ കുടഞ്ഞ്‌
ഇത്തിരി തണുപ്പ് പരതുമ്പോള്‍
ഹോര്‍ലിക്സ്
കുപ്പികള്‍ക്കിടയില്‍ മറഞ്ഞിരുന്ന്
തേന്‍ കുപ്പി കണ്ണിറുക്കി കാണിച്ചു.
'മിണ്ടരുത്..'
കറിക്കരിയുമ്പോള്‍ 
പൊള്ളിയ വിരല്‍ പള്ളയില്‍ തന്നെ
കത്തി തട്ടിയപ്പോള്‍ 
അടുക്കളക്കോണില്‍
പേടിച്ചരണ്ട്,
പതുങ്ങിക്കിടന്ന വളപ്പൊട്ട്‌ ചോദിച്ചു:
'വല്ലാതെ നൊന്തോ..'?

5 comments:

‍ആല്‍ബിന്‍ said...

nostalgic feeling :)

നസീര്‍ പാങ്ങോട് said...

nallayezhutthukal....

ബിന്‍ഷേഖ് said...

പിണക്കം നീണ്ടു നില്‍ക്കുമോ ?
അങ്ങനെ ഒറ്റയ്ക്ക് അനുഭവിക്ക്.

pradeepramanattukara said...

usmankavitha enikkishtappettu. prathyakitchum vattu nokkunnathu

Reema Ajoy said...

മനോഹരം...