പ്രണയത്തിലേക്ക് ഒരു ചില്ല് ജാലകംരാജു കുട്ടന്‍ .പി ജി എന്നെത്തേടി 
നീ വരുമ്പോള്‍ 
കാട് നിന്‍റെ വീടാകും 
മാനുകള്‍ കൂട്ടുകാരാകും 
കുയില്‍ നിനക്കായ് പാടും 
അരുവികള്‍ കവിള്‍ നിറയെ
പാനീയം പകരും 
ഒരു കാറ്റ് നിന്നെ കാതോര്‍ക്കും 

നീയെത്ര കറുത്തിരുന്നാലും
നിന്‍റെ മനസ്സ് മുട്ടുമ്പോള്‍ 
എന്നില്‍ വെളുത്ത പൂക്കള്‍ വിടരുന്നു.

നീ പോയവഴികളിലെല്ലാം
കിതച്ച് കൊണ്ട് 
ഓടിയപ്പോഴാണ്
എനിക്ക് എന്നെ കണ്ട് കിട്ടിയത് 

ഞാന്‍ യാത്ര പോകുമ്പോഴെല്ലാം 
നിനക്ക് പനിയായിരുന്നു
ഞാന്‍ തിരിച്ചെത്തുമ്പോള്‍ 
മാറുന്ന പനി . 

1 comment:

ഹാരിസ്‌ എടവന said...

പ്രണയത്തില്‍ എഴുതപ്പെട്ടത്