ഐശുമ്മ, ഒരു പഴങ്കഥ


സുറാബ് 























കോഴ കഥയില്‍ കോഴി കൂകിയപ്പോഴാണ്
ഐശുമ്മക്ക്  കോഴിക്കറി നഷ്ട്ടമായത് .
അതുവരെ പുറംപോക്കിലായിരുന്നു.  
ഇപ്പോള്‍ ഒഴിഞ്ഞക്കൂട്ടിലാണ്.
ഇതിനേയും കുടിയേറ്റം എന്നുപറയാം  
എന്നാലും, മുട്ടയോ, കോഴിയോ ആദ്യം കിട്ടിയതെന്ന് 
ഐശുമ്മക്കും  പറയാനാവില്ല .

രണ്ട്:

അടുത്തത്  
ഐശുമ്മ നായിനെപ്പോറ്റിയതാണ് 
പാത്തുമ്മാന്റെ ആട് പാലും, സൂപ്പും തന്നപ്പോള്‍ 
ഐശുമ്മാന്‍റെ  നായ 
എളുപ്പം പരലോകത്തിലേക്ക് വഴി കാട്ടി കൊടുത്തു.
പറഞ്ഞിട്ടൊന്നും കാര്യമില്ല ,
ഒരു പെണ്ണിനും ഒറ്റക്ക്  ജീവിക്കാനാവില്ല 
കാവല്‍ നായയും ചിലപ്പോള്‍ കടിക്കും .

മൂന്ന് :

പാത്തുമ്മാന്റെ ആട് ഐശുമ്മ വായിച്ചിട്ടില്ല 
കോഴിനെ പോറ്റാനും നായിനെ പോറ്റാനുമല്ലാതെ 
അവര്‍ക്ക് മറ്റൊന്നും അറിയില്ല .
കോഴി കൂകി 
എന്നിട്ടും ഐശുമ്മ ഉണര്‍ന്നതേയില്ല.
അതിനെങ്ങനെ...?
നായിനെ പോറ്റിയശിക്ഷ ,
നായി തന്നെ നടപ്പാക്കിയ സ്ഥിതിക്ക് 
അതില്‍ പിന്നെയാണ് "നായിന്റെ മോന്‍ ! വിളി 
മലയാളത്തില്‍ വ്യാപകമായത്.