പരിഭവങ്ങള്‍


ഹാരിസ് എടവന 
ഉമ്മാ..
മയ്യത്തുപോലത്തെ
മനുഷ്യന്‍മാര്‍ക്കിടയിലാ
കിടക്കുന്നത്

ഖബറുപോലെ ഇടുങ്ങിയ
കട്ടിലില്‍ കിടന്നാ
ഇക്കാണുന്ന കിനാവൊക്കെ
കാണുന്നത്

ഉറക്കം കടിച്ചുകൊണ്ടു പോവുന്ന
മൂട്ടകളാ
ഓര്‍മ്മകളെയിങ്ങനെ
പിരാന്തു പിടിപ്പിക്കുന്നത്

പെയിന്റു കൊണ്ടെഴുതിയത്
മഷിത്തണ്ടു കൊണ്ടും മായ്ക്കുന്ന
പൊട്ടനാ
ഉമ്മാന്റെ മോനിപ്പൊഴും

ഉമ്മാ..കേട്ടാലും കേട്ടാലും
പൂതി തീരാത്ത കഥ പറയ്
കേട്ടുറങ്ങുമ്പോലെ കിടക്കട്ടെ ഞാന്‍
കേട്ടു കേട്ടുറങ്ങട്ടെ 
ഞാന്‍ .

37 comments:

വരവൂരാൻ said...

Super .....nice reading.... best wishes brother.

ഹന്‍ല്ലലത്ത് hAnLLaLaTh said...

"...ഉമ്മാ..
മയ്യത്തുപോലത്തെ
മനുഷ്യന്‍മാര്‍ക്കിടയിലാ
കിടക്കുന്നത്..."


ഹാരിസ്...
ഹാരിസ്....!!

ശ്രദ്ധേയന്‍ | shradheyan said...

കരയിക്കല്ലെടാ.... എന്റെതും ഖബറു പോലുള്ള കട്ടിലാ :(

Anonymous said...

nice.....
asooyathonnippikkunna ezhuthu....

mazhaverukal said...

nice.....
asooyathonnippikkunna ezhuthu....

ആര്‍ബി said...

ഉമ്മയെകുറിച്ച്
ഹാരിസെഴുതുമ്പോള്‍
വല്ലാത്ത ഒരു വികാരം തുളുമ്പുന്നു..!

നല്ല വരികള്‍

girishvarma balussery... said...

ഉമ്മയെ കുറിച്ച് എത്ര പറഞ്ഞാലും, എഴുതിയാലും തീരില്ല . പറഞ്ഞു പറഞ്ഞങ്ങു പോകുകയാണ്.... കേള്‍ക്കുന്നുണ്ടോ ഉമ്മാ ?

നൗഷാദ്‌ ഉമര്‍ തോണി ക്കര said...

താങ്കളുടെ കവിതാ ചോദ്യങ്ങളൊക്കെയും എന്തേ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നത് ?
ഇതൊക്കെയും എന്നെ കുറിച്ചാ യത് കൊണ്ടാവുമോ ????

ലീല എം ചന്ദ്രന്‍.. said...

ഹാരിസ് ,മനസ്സിനെ ആര്‍ദ്ര മാക്കുന്ന വരികള്‍...പെയിന്റു കൊണ്ടെഴുതിയത് മഷിതണ്ടുകൊണ്ടുമായ്ക്കുന്ന പൊട്ടി യാണെന്ന് തോന്നുന്നു ഞാനും .അഭിനന്ദനങ്ങള്‍

pinbenchukaari said...

oru nilavilikk ithra soundaryamundenn njanarinjirunnilla

നാമൂസ് said...

പ്രവാസം തന്നെയാണ് പ്രശ്നം.....
അതാകിലോ, അതിജീവനം അസാധ്യമായ ഘട്ടത്തിലെ ഒരു തിരഞ്ഞെടുപ്പും. എങ്കിലും, സ്വസ്ഥം തേടുന്നു ഞാന്‍. ഇന്നിലും നാളെയിലും.. ഇന്നലത്തെ ഉമ്മയുടെ നിറവിലായി.

ആദ്യ വരികളില്‍ പറയുന്നത്. ആത്മാവ് നശിപ്പിച്ചു കേവലം ഉടലായി ജീവിക്കുന്ന കൂട്ടത്തെയാണോ..? എങ്കില്‍, മൂട്ടയാണ് നമുക്ക് നല്ല കൂട്ട്. ഹാരിസ് മോന്‍ റൂം മാറാന്‍ നോക്ക്.

nishat said...

VERY GOOD... THANKS

പുതു കവിത said...

കയ്യൊതുക്കം.നല്ല കവിത.

EXQUISITE ENGLISH FOR YOU said...

simple diction with magnetic thoughts....
nannaayittund

ശെഫി said...

കലക്കീടാ മുത്തേ

KTK Nadery ™ said...

കുറഞ്ഞ വരികള്‍ ..!!!!
കൂര്‍ത്ത ചോദ്യങ്ങള്‍ ..!!
എന്നെപോലെയുള്ള പാവങ്ങള്‍ക്കും
മനസ്സിലാവും വിധം വരച്ചിരിക്കുന്നു ..
അഭിപ്രായം പറയാന്‍ ആളല്ല .
അഭിനന്ദനങ്ങള്‍ ..

ഒരില വെറുതെ said...

കരയിച്ചു.

Reach said...

HARIS, oru noothana swathwa bodhathinte dheeramaaya aavishkaaram, thulanju tharakkunna nadan wordings. go ahead.

illias elambilakode || ഇരുട്ടിലെ പാട്ടുകാരന്‍ said...

Simple.Melancholy.

കലാം said...

ഹാരിസ്,
കുറെ നാളുകള്‍ക്കു ശേഷമാണെന്ന് തോന്നുന്നു നിന്റെ കവിത വായിക്കുന്നത്.
പതിവ് പോലെ, മനോഹരം!

Shukriyas said...

ഹാരിസ് നന്നായിവളരെ കാലങ്ങള്‍ക്ക് ശേഷം നീ വീണ്ടും എന്നെ നൊമ്പരപ്പെടുതുന്നുവല്ലോ

ജീ . ആര്‍ . കവിയൂര്‍ said...

അതി ജീവനത്തിനിടയില്‍ കൊരുക്കുന്ന കവിത വരികള്‍

ഉമ്മ പറഞ്ഞു തന്ന കഥകളില്‍ ജിന്നാകാന്‍ കൊതിച്ചവന്‍

ഇന്ന് മഷി തണ്ട് കൊണ്ട് തുടക്കുന്നു പെയിന്റ് നല്ല പ്രയോഗം

anamika said...

haris......cooooooool....
very nostalgic,superb expressions of feeling,ending too is good!!!
congrads

gulnaar said...

ലാളിത്യത്തില്‍ ആഡൃത്വം തുളുമ്പും വരികള്‍ .......

poly varghese said...

ഹാരിസ് പ്രവാസിയുടെ വേദന അതി ഭീകരമായി എനിക്ക് അനുഭവിച്ചു താങ്കളുടെ കവിതയില്‍ മജ്ജയും മാംസവും ഞാന്‍ കണ്ടു കണ്ണുനീര്‍ കൊണ്ട് പ്രതീക്ഷ ചമക്കുന്ന താങ്കളുടെ ദുഖഭരിതമായ വരികള്‍ ........... ഭാവുകങ്ങള്‍ അത് മാത്രം .... poly varghese

Prathi said...

hey..i like the innocence ….it has the power to melt every heart.

അനൂപ്‌ .ടി.എം. said...

nalla kavitha.

Manjiyil said...

"ചക്രം പോലെന്‍ ഖല്‍ബിന്‍ 
വക്രങ്ങള്‍ നൊമ്പരക്കുഴിയിലുരുളുമ്പോള്‍ 
ചക്കിലാട്ടും തനി എണ്ണക്കുരുപോലെ
ചിത്തം തകരുന്നേ..."

എന്ന് 80 കളില്‍ 'ഉമ്മാക്കൊരു കത്ത്' എന്ന തലക്കെട്ടില്‍  ഗള്‍ഫ് മലയാളി മാഗസിനില്‍ കുറിച്ചത് ഓര്‍ത്തു പോകുന്നു.

Geetha Prathosh said...

nice poem....varikal kannu nanaikkunnu.....

നിത്യത said...

nannayittund...

Ranjith Chemmad / ചെമ്മാടന്‍ said...

"ഉമ്മാ..കേട്ടാലും കേട്ടാലും
പൂതി തീരാത്ത കഥ പറയ്
കേട്ടുറങ്ങുമ്പോലെ കിടക്കട്ടെ ഞാന്‍
കേട്ടു കേട്ടുറങ്ങട്ടെ ഞാന്"

പ്രവാസത്തിൽ കൊതിക്കുന്നത്...!

dilettante-dreamer said...

amazing lines, karayippichu.....

Junaith Rahman | ജുനൈദ് said...

കവിത ബുദ്ധിയില്‍ നിന്നല്ല... ഇതുപോലെ മനസില്‍ നിന്നാണ്...ഓര്‍മ്മിപ്പിക്കലുകള്‍ക്കു നന്ദി...

SASIKUMAR said...

I am beyond my words, congrats friend.

Nabeel said...

vaakkukalkatheetham

ദിവ്യ.സി.എസ് said...

Ishtappettu.nalla kavitha.vallathe novichu.

Vahab MPM said...

Very nice.